മണത്തണയിൽ വിവേകാനന്ദ ഗ്രാമ സമിതിയുടെ ഉച്ചഭക്ഷണ പദ്ധതി ഉദ്ഘാടനം വ്യാഴാഴ്ച

പേരാവൂർ : കൊട്ടിയൂർ വൈശാഖോത്സവത്തിന് എത്തിച്ചേരുന്ന മുഴുവൻ ഭക്തജനങ്ങൾക്കും വിവേകാനന്ദ ഗ്രാമ സേവാ സമിതി മണത്തണയിൽ ഉച്ചഭക്ഷണം നൽകും. മണത്തണ ടൗണിന് സമീപം ഗണപതി കോവിലിനു മുൻവശത്തായാണ് അന്നദാന കേന്ദ്രം. വ്യാഴാഴ്ച രാവിലെ പത്തിന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യും. വിവേകാനന്ദ ഗ്രാമസേവാ സമിതി രക്ഷാധികാരി കോലഞ്ചിറ ഗംഗാധരൻ മുഖ്യാതിഥിയാകും. ജില്ലാ സംഘചാലക് സി.പി. രാമചന്ദ്രൻ, ഡോ. വി.രാമചന്ദ്രൻ, കെ. ദാമോദരൻ, ആക്കൽ കൈലാസ നാഥൻ, ബേബി സോജ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.