Connect with us

Social

ഇലക്ട്രിക് വാഹനം വാങ്ങാന്‍ സമയമായോ? ലാഭകരമാണോ? ഇന്ധനച്ചെലവ് പൂജ്യമാക്കാനും വഴിയുണ്ട്

Published

on

Share our post

വീട്ടിലേക്കൊരു പശുവിനെ വാങ്ങിയിട്ട് പറമ്പിലെ പുല്ലും അടുക്കളയിലെ കാടിയും കൊടുത്തു വളർത്തി ഇഷ്ടംപോലെ പാലു കറന്നു കുടിക്കുന്നതിനു തുല്യമാണ് സൗരോർജത്തിലോടുന്ന ഇലക്ട്രിക് കാറുകൾ. പണച്ചെലവില്ലെന്നല്ല, കുറവാണ്.

ശുദ്ധമായ പാലു കുടിക്കുന്നതുപോലെ സംശുദ്ധ ഡ്രൈവിങ് ആസ്വദിക്കാനുമാവും. എന്നാൽ ചോദ്യം ഇതാണ്, ഇലക്ട്രിക് കാറുകൾ വാങ്ങാൻ സമയമായോ? ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിൽ തെറ്റില്ല. പക്ഷേ, അവയുടെ നേട്ടം‌ പോലെ‌ത്തന്നെ കോട്ടങ്ങളും അറിഞ്ഞിരിക്കണം.

വേറിട്ടൊരു ഡ്രൈവിങ് സംസ്കാരമാണ് ഇലക്ട്രിക് വാഹനങ്ങൾ. പെട്രോൾ, ഡീസൽ വാഹനങ്ങളെപ്പോലെയല്ല അവയുടെ ഉപയോഗവും പരിചരണവും. ലാഭം മാത്രം നോക്കി വാങ്ങിയാൽ ചിലപ്പോൾ നിരാശ വരും. എല്ലാം മനസ്സിലാക്കി വാങ്ങിയാൽ ലോട്ടറിയാകും. എങ്ങനെ? വിശദമായി പരിശോധിക്കാം.


Share our post

Social

സ്റ്റാറ്റസ് മെന്‍ഷന്‍ അപ്‌ഡേഷന് ശേഷം വാട്‌സാപ്പില്‍ ഇനി റിമൈന്‍ഡര്‍ ഓപ്ഷനും

Published

on

Share our post

സ്റ്റാറ്റസ് മെന്‍ഷന്‍ അപ്‌ഡേഷന് ശേഷം പുതുപുത്തന്‍ ഫീച്ചറുമായി വാട്‌സാപ്പ് എത്തിയിരിക്കുകയാണ്.വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് ഇനി മെസേജുകളും സ്റ്റാറ്റസുകളും മിസ് ചെയ്യേണ്ടതില്ല. നമ്മള്‍ കൂടുതലായി ഇടപെടുന്ന ആളുകളുടെ സ്റ്റാറ്റസുകളും മെസേജുകളെയും കുറിച്ച് വാട്‌സാപ്പ് തന്നെ ഇനി നമ്മെ ഓര്‍മിപ്പിക്കും. ഇതിനായി നമ്മള്‍ സ്ഥിരമായി നടത്തുന്ന ആശയവിനിമയങ്ങള്‍ വാട്‌സാപ്പ് വിശകലനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വിവരങ്ങള്‍ ബാക്കപ്പിലോ സെര്‍വറിലോ സൂക്ഷിക്കില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. ഉപഭോക്താവിന് ശല്യമാകാത്ത രീതിയിലാണ് റിമൈന്‍ഡര്‍ നല്‍കുക. ആവശ്യമില്ലെങ്കില്‍ ഈ സേവനം ഓഫ് ചെയ്യാനും സാധിക്കും.

വാട്‌സാപ്പ് ബീറ്റാ (2.24.25.29) ഉപഭോക്താക്കള്‍ക്ക് ഈ സേവനം ഇപ്പോള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഉടന്‍ തന്നെ മറ്റ് വേര്‍ഷനുകളിലും ഈ അപ്ഡേഷന്‍ ലഭ്യമായി തുടങ്ങും. അടുത്തിടെ വാട്‌സാപ്പ് അവതരിപ്പിച്ച സ്റ്റാറ്റസ് മെന്‍ഷന്‍ ഓപ്ഷനും ഇതിനോടൊപ്പം ശ്രദ്ധേയമാണ്. ഒരു സ്റ്റാറ്റസ് ഇടുമ്പോള്‍ ഗ്രൂപ്പിലെ എല്ലാവരേയും മെന്‍ഷന്‍ ചെയ്യാനും ഇതിലൂടെ സാധിക്കും. നിലവില്‍ അഞ്ച് വ്യക്തികളെ മാത്രമേ ഒരു സ്റ്റാറ്റസില്‍ മെന്‍ഷന്‍ ചെയ്യാന്‍ സാധിക്കൂ. ഗ്രൂപ്പുകളെ മെന്‍ഷന്‍ ചെയ്യാനുള്ള അവസരം ലഭിക്കുന്നതിലൂടെ വ്യക്തികളെ പ്രത്യേകം സ്റ്റാറ്റസുകളില്‍ മെന്‍ഷന്‍ ചെയ്യേണ്ടതുമില്ല. ഗ്രൂപ്പിനെ മെന്‍ഷന്‍ ചെയ്യുന്നതിലൂടെ അംഗങ്ങള്‍ക്ക് മെന്‍ഷനെക്കുറിച്ച് അറിയിപ്പും ലഭിക്കും. ഈ അപ്‌ഡേഷനിലൂടെ അംഗങ്ങള്‍ക്ക് സ്റ്റാറ്റസ് കാണാനാകും.


Share our post
Continue Reading

Social

അറിയാം വാട്സാപ്പിൽ വന്ന പുതിയ മാറ്റങ്ങൾ

Published

on

Share our post

കഴിഞ്ഞ ദിവസങ്ങളിൽ കുറച്ച് പുത്തൻ മാറ്റങ്ങൾ അവതരിപ്പിച്ച് വാട്‌സാപ്പ്. ഇപ്പോൾ ടൈപ്പിങ് ഇൻഡിക്കേറ്റർ കാണിക്കുന്നത് ചാറ്റിന് താഴെയാണ്. ഗ്രൂപ്പ് ചാറ്റിലും പേഴ്‌സണൽ ചാറ്റിലും ഈ മാറ്റങ്ങൾ കാണാം. ആരെങ്കിലും ടൈപ്പ് ചെയ്യുന്നുണ്ടെങ്കിൽ ചാറ്റ് ബോക്സിന് താഴെ മൂന്ന് മാർക്കുകൾ കാണാം. നേരത്തെ ഇത് മുകളിൽ എഴുതി കാണിക്കുകയായിരുന്നു. ഇത് കൂടാതെ ടൈപ്പ് ചെയ്യുന്ന ആളുടെ ഡിപിയും ഗ്രൂപ്പ് ചാറ്റിൽ കാണാം. അതിനൊപ്പം ഇൻസ്റ്റഗ്രാമിന് സമാനമായി സറ്റാറ്റസിൽ മറ്റൊരാളെ മെൻഷൻ ചെയ്യാനും സാധിക്കും.


Share our post
Continue Reading

Social

ഐഫോണിൽ മാത്രമല്ല; പഴയ ആൻഡ്രോയിഡ് ഫോണുകളിലും വാട്‌സ്‌ആപ് പണി നിർത്തുന്നു

Published

on

Share our post

പഴയ ഐ.ഒ.എസ് വേർഷനുകളിൽ ഓടുന്ന ഐഫോണുകളിൽ വാട്‌സ്‌ആപ് പണി നിർത്തുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഐഫോണിനു പുറമെ ആൻഡ്രോയിഡിൻ്റെ പഴയ വേർഷനുകളിലും വാട്‌സ്ആപ് പ്രവർത്തനരഹിതമാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഉപയോക്താക്കൾക്കായി മികച്ച ഫീച്ചറുകൾ ലഭ്യമാക്കാനാണ് തീരുമാനമെന്ന് വാട്‌സ്ആപിന്റെറെ മാതൃകമ്പനിയായ മെറ്റ പറയുന്നു.അടുത്ത വർഷം മേയ് അഞ്ച് മുതലാണ് പഴയ ഒ.എസുകളിൽ വാട്‌സ്ആപ് സേവനം അവസാനിപ്പിക്കുന്നത്. ആൻഡ്രോയിഡിൻ്റെ വേർഷൻ 5.0 അല്ലെങ്കിൽ അതിനു ശേഷമുള്ള ഫോണുകളിൽ മാത്രമേ ആറു മാസത്തിനു ശേഷം വാട്‌സ്ആപ് ലഭിക്കുകയുള്ളൂ. ഐ ഒ.എസിൽ 15.1 അല്ലെങ്കിൽ അതിന് ശേഷമുള്ള വേർഷനുകളിൽ മാത്രമാകും വാട്സ്ആപ്പ് സേവനം നൽകുക. പുതിയ അപ്ഡേഷനൊപ്പം വരുന്ന ഫീച്ചറുകൾ പഴയ ഒ.എസിൽ ലഭിക്കില്ലെന്നും അതിനാലാണ് ഒ.എസ് അപ്ഗ്രേഡ് ചെയ്യാൻ ആവശ്യപ്പെടുന്നതെന്നും മെറ്റ വ്യക്തമാക്കി.
ആപ്പിളിന്റെ ഐഫോൺ 5എസ്, ഐഫോൺ 6, ഐഫോൺ 6 പ്ലസ് എന്നീ ഐഫോൺ മോഡലുകളിലാണ് വാട്‌സ്‌ആപ് പ്രവർത്തന രഹിതമാകുക. ഈ ഐഫോണുകളിൽ വാട്സ്ആപ്പിന്റെറെ അപ്ഡേറ്റഡ് വേർഷൻ ഉപയാഗിക്കാനാവില്ലെന്നാണ് ഡബ്ല്യു.എ ബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ഐ.ഒ.എസ് 12 അല്ലെങ്കിൽ അതിന് ശേഷമുള്ള സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുന്ന ഐഫോണുകളിൽ വാട്‌സ്ആപ്പ് ലഭ്യമാണ്. അപ്ഡേഷൻ വരുന്നതോടെ പഴയവയിൽ പ്രവർത്തനം നിലയ്ക്കും.നിങ്ങൾ ഉപയോഗിക്കുന്ന ഫോൺ ഇപ്പോഴും പഴയ പതിപ്പിലാണെങ്കിൽ, ലഭ്യമായ ഏറ്റവും പുതിയ സോഫ്റ്റ്വെയർ പാച്ച് ഇൻസ്റ്റാൾ ചെയ്യുക അല്ലെങ്കിൽ ഫോൺ മാറ്റുക എന്നതാണ് പോംവഴി. എന്തായാലും പുതിയ ഫോണിലേക്ക് മാറും മുമ്പ് എല്ലാ ചാറ്റുകളും ഐക്ലൗഡിലേക്കോ ഗൂഗിൾ ഡ്രൈവിലേക്കോ ബാക്കപ്പ് ചെയ്യാൻ ഓർക്കുക.


Share our post
Continue Reading

Trending

error: Content is protected !!