തദ്ദേശ വാർഡ് പുനർവിഭജനം; ഓർഡിനൻസ് ഗവർണർ മടക്കി

തിരുവനന്തപുരം: തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച ഓർഡിനൻസ് മടക്കി ഗവർൺ ആരിഫ് മുഹമ്മദ് ഖാൻ. പെരുമാറ്റ ചട്ടം നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടിയാണ് രാജ്ഭവന്റെ നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്നും ഗവർണർ വ്യക്തമാക്കി. ഓർഡിനൻസിൽ അനുമതി ലഭിക്കാതെ നിയമസഭാ സമ്മേളനം വിളിക്കാനാകാത്തതിനാൽ സർക്കാർ വെട്ടിലായിരിക്കുകയാണ്. പ്രത്യേക മന്ത്രിസഭായോഗം ചേർന്നാണ് തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച് തീരുമാനമെടുത്തത്.