രാജീവ് ഗാന്ധി രക്ത സാക്ഷിത്വ ദിനാചരണം

പേരാവൂർ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. ഡി.സി.സി സെക്രട്ടറി പി.സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. അബൂബക്കർ പൂക്കോത്ത്, പൊയിൽ മുഹമ്മദ്, അഡ്വ.സ്റ്റാനി സെബാസ്റ്റ്യൻ, സി.
സുഭാഷ്, പി.പി.മുസ്തഫ, പാൽ ഗോപാലൻ, കെ.എം.ഗിരീഷ് കുമാർ,വർഗീസ് ചിരട്ട വേലിൽ, വി.പ്രകാശൻ എന്നിവർ സംസാരിച്ചു.
പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം പൂക്കോത്ത് അബൂബക്കർ ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ: ഷഫീർ ചെക്യാട്ട് അധ്യക്ഷത വഹിച്ചു. ജൂബിലി ചാക്കോ, സുരേഷ് ചാലാറത്ത്, പി.സി.രാമകൃഷ്ണൻ പൊയിൽ മുഹമ്മദ്, മനോജ് താഴെപ്പുര, അജിനാസ്,സാജിർ, നൂറുദ്ദീൻ മുള്ളേരിക്കൽ,ബെന്നി തെറ്റുവഴി എന്നിവർ സംസാരിച്ചു.