കണ്ണൂർ സർവകലാശാല വാർത്തകൾ

Share our post

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം. 

അസൈൻമെന്റ്: പ്രൈവറ്റ് രജിസ്ട്രേഷൻ ‌നാലാം സെമസ്റ്റർ ബി.എ ഇക്കണോമിക്സ് / ബി.എ അഫ്സൽ ഉൽ ഉലമ / ബി.എ ഹിസ്റ്ററി / ബി.എ പൊളിറ്റിക്കൽ സയൻസ് / ബി.ബി.എ / ബി.കോം (റഗുലർ / സപ്ലിമെന്ററി), ബി.എ കന്നഡ (റഗുലർ മാത്രം), ബി.എ മലയാളം / ബി.എ ഇംഗ്ലിഷ് (സപ്ലിമെന്ററി മാത്രം) ബിരുദം (റഗുലർ – 2022 പ്രവേശനം / സപ്ലിമെന്ററി – 2020, 2021 പ്രവേശനം), ഏപ്രിൽ 2024 സെഷൻ ഇന്റേണൽ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് ‌ജൂൺ 14-ന് വൈകിട്ട് നാലിന് മുൻപായി സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ്ങിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ. എൻറോൾമെന്റ് നമ്പറും ജനന തീയതിയും നിർദേശിച്ച പ്രകാരം നൽകി വെബ്‌സൈറ്റിൽ നിന്ന്‌ അസൈൻമെന്റ് ചോദ്യങ്ങളും മാർഗ നിർദേശങ്ങളും ഡൗൺലോഡ് ചെയ്യാം.

തീയതി നീട്ടി: 2024-25 അധ്യയന വർഷത്തിൽ സർവകലാശാല പഠന വകുപ്പുകളിലെ / സെന്ററുകളിലെ വിവിധ യു.ജി / പി.ജി /അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് / എം.എഡ് പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ പത്തിന് വൈകിട്ട് അഞ്ച് വരെ നീട്ടി. പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷ തീയതി പിന്നീട് അറിയിക്കും. ഫോൺ: 7356948230.

ഹാൾ ടിക്കറ്റ്: ജൂൺ 24-ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്‌.സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് (റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകളും നോമിനൽ റോളുകളും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഹാൾ ടിക്കറ്റ് ലഭിക്കാത്ത വിദ്യാർഥികൾ സർവകലാശാലയുമായി ബന്ധപ്പെടണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!