കനത്ത മഴ: വിനോദ സഞ്ചാര മേഖലകളില്‍ ഇന്ന് മുതൽ നിയന്ത്രണം

Share our post

കൊച്ചി : ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. വിവിധ വിനോദ സഞ്ചാര മേഖലകളില്‍ വിലക്ക് ഏര്‍പ്പെടുത്തി.

മലയോര മേഖലകളില്‍ താമസിക്കുന്നവരും യാത്രികരും ജാഗ്രത പാലിക്കണം എന്നാണ് മുന്നറിയിപ്പ്. അന്തര്‍ സംസ്ഥാന യാത്രക്കും നിയന്ത്രണമുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് നാലെ വരെ മാത്രമാണ് യാത്രകള്‍ അനുവദിക്കുക.

തൃശൂരിലെ അതിരപ്പിള്ളിയും വാഴച്ചാലുമടക്കം ദിനംപ്രതി നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന കേന്ദ്രങ്ങള്‍ അടച്ചിടും. വിലങ്ങന്‍ കുന്ന്, കലശമല, പൂമല ഡാം, ഏനമാവ് നെഹ്‌റു പാര്‍ക്ക്, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, സ്‌നേഹതീരം ബീച്ച്, ചാവക്കാട് ബീച്ച്, തുമ്പൂര്‍മുഴി റിവര്‍ ഗാര്‍ഡന്‍ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം പ്രവേശനം നിര്‍ത്തിയിട്ടുണ്ട്.

ഇന്ന് (21/05/20) മുതല്‍ ഈ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പ്രവേശനമില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരേക്കാണ് സഞ്ചാരികള്‍ക്ക് നിയന്ത്രണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!