Kerala
ആര്‍.സി.ബുക്ക് വരവ് വൈകുന്നു; പൂട്ടുവീഴുന്ന സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണി

തിരുവനന്തപുരം: വാഹനം വാങ്ങുന്നവര്‍ക്കും കൈമാറ്റം ചെയ്യുന്നവര്‍ക്കും ഉടന്‍ ലഭിക്കേണ്ട ആര്‍.സി. ബുക്കുകളുടെ വിതരണം അനിശ്ചിതത്വത്തിലായതോടെ സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണിയില്‍ പ്രതിസന്ധി. ആര്‍.സി. ബുക്കുകള്‍ ലഭിക്കുന്നതിലുണ്ടാവുന്ന കാലതാമസം മൂലം വില്പന വന്‍തോതില്‍ കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. വില്‍പ്പന കുറഞ്ഞതോടെ നിരവധി സ്ഥാപനങ്ങള്‍ പൂട്ടല്‍ ഭീഷണിയിലാണ്.
സംസ്ഥാനത്തെ ആര്‍.ടി. ഓഫീസുകളില്‍ ലക്ഷക്കണക്കിന് ആര്‍.സി. കൈമാറ്റ അപേക്ഷകളാണ് നടപടിയൊന്നുമില്ലാതെ കെട്ടിക്കിടക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. ആര്‍.സി. പ്രിന്റിങ് ആര്‍.ടി.ഓഫീസില്‍ നിന്ന് മാറ്റിയതോടെയാണ് കാലതാമസം ഏറിയത്. ആര്‍.സി. ബുക്കുകള്‍ ലഭിക്കാതായതോടെ ടാക്‌സി വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തിവെക്കേണ്ട സ്ഥിതിയിലാണ്.
ബന്ധപ്പെട്ട അധികൃതര്‍ക്ക് ആര്‍.സി. സമര്‍പ്പിച്ചാല്‍ മാത്രമേ വാഹനങ്ങള്‍ക്ക് ഇതരസംസ്ഥാന പെര്‍മിറ്റ് ലഭിക്കയുള്ളൂ. ഇന്‍ഷുറന്‍സ് ട്രാന്‍സ്ഫര്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനുള്ള അപേക്ഷ നല്‍കുന്നതിനും വാഹനം വാങ്ങിയ ആളുടെ പേരിലുള്ള ആര്‍.സി. ബുക്കുകള്‍ സമര്‍പ്പിക്കണം.
പ്രശ്‌നപരിഹാരമാവശ്യപ്പെട്ട് നല്‍കിയ പരാതികളില്‍ നടപടിയുണ്ടാവാത്തതോടെ വ്യാപാരികള്‍ സമരം നടത്തും. 21-ന് കടകളടച്ചിട്ട് രാവിലെ 10-മുതല്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ ആര്‍.ടി. ഓഫീസുകളിലേക്കും മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും നടത്തുമെന്ന് കേരള യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്‌സ് ആന്‍ഡ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അനില്‍ വര്‍ഗീസ്, ജനറല്‍ സെക്രട്ടറി സോണി വലിയകാപ്പില്‍ എന്നിവര്‍ പറഞ്ഞു.
ആര്‍.സി. ബുക്കിനായി ഉടമകളില്‍ നിന്ന് ഈടാക്കുന്ന 245 രൂപ മോട്ടോര്‍ വാഹനവകുപ്പ് മാറ്റി ചെലവഴിക്കുന്നതായും വ്യാപാരികള്‍ ആരോപിച്ചു. മുന്‍കാലങ്ങളിലെപ്പോലെ ആര്‍.ടി.ഓഫീസുകളില്‍ ആര്‍.സി. ബുക്കുകള്‍ പ്രിന്റ് ചെയ്ത് നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.
Kerala
പോക്സോ കേസിൽ വയോധികൻ അറസ്റ്റിൽ

തലപ്പുഴ: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളോട് ലൈംഗീക അതിക്രമം കാട്ടിയ വയോധികനെ തലപ്പുഴ പോലീസ് അറസ്റ്റു ചെയ്തു. തലപ്പുഴ താഴെചിറക്കര പാടിയിൽ മുളകുംപാടം അപ്പുക്കുട്ടനെ(66)യാണ് തലപ്പുഴ എസ്.ഐ കെ.എം സാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. പെൺകുട്ടികളോടു ലൈംഗീകാതിക്രമം കാട്ടിയതിനു രണ്ട് കേസുകളാണ് ഇയാളുടെ പേരിൽ ചാർജ് ചെയ്തത്. ഇയാളെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്(ഒന്ന്) റിമാൻഡ് ചെയ്തു.
Kerala
പ്രവാസികൾക്കായി നോർക്ക-സൗജന്യ സംരംഭകത്വ പരിശീലനം, ഇപ്പോള്‍ രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം: പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റര്‍ (എന്‍.ബി.എഫ്.സി) ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന സൗജന്യ സംരംഭകത്വ പരിശീലനം മെയ് 22 വ്യാഴാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ (ഇന്ത്യന്‍ സമയം) നടക്കും. താല്‍പര്യമുളളവര്‍ക്ക് ഇ-മെയിൽ/ ഫോൺ മുഖാന്തിരം 2025 മെയ് 15 നകം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതിനായി 0471-2770534/8592958677 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ nbfc.coordinator@gmail.com ഇ-മെയിലിലോ ബന്ധപ്പെടേണ്ടതാണ്. പ്രവാസികള്‍ക്ക് ബിസ്സിനസ്സ് സംരംഭങ്ങളോ സ്വയംതൊഴിലോ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപൂലീകരിക്കുന്നതിനും സഹായകരമാകുന്നതാണ് പരിശീലനം.
മികച്ച സംരംഭക പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും, ബാങ്ക് വായ്പകൾ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, നോർക്ക റൂട്ട്സ്, വ്യവസായ വകുപ്പുകൾ വഴി നൽകിവരുന്ന സേവനങ്ങൾ എന്നിവ സംബന്ധിച്ചും അവബോധം നൽകുന്നതിനും ലക്ഷ്യമിട്ടാണ് പരിശീലനം. സംസ്ഥാനത്ത് പ്രവാസി നിക്ഷേപങ്ങളും, സംരംഭങ്ങളും പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോർക്ക സെന്ററില്‍ പ്രവർത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
Kerala
സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു

തിരുവനന്തപുരം: സംഘർഷമേഖലയിൽ അകപ്പെട്ടവര്‍ക്കായി കേരളവും കൺട്രോൾ റൂം തുറന്നു. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കാണ് കൺട്രോൾ റൂമിന്‍റെ ഏകോപന ചുമതല. സംഘർഷമേഖലയിൽ അകപ്പെട്ടുപോയ കേരളീയർക്ക് സഹായത്തിനായാണ് സെക്രട്ടറിയേറ്റിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടാം. സംഘർഷമേഖലയിൽ വിദ്യാർത്ഥികളും വിനോദസഞ്ചാരികളും അടക്കം നിരവധി മലയാളികൾ കുടുങ്ങിപ്പോയിട്ടുണ്ട്. ഇവർക്ക് സഹായം എത്തിക്കുന്നതിന് വേണ്ടിയാണ് സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറന്നിരിക്കുന്നത്. ഫാക്സ് മുഖേനയോ ടെലിഫോൺ മുഖേനയോ ഇ മെയിൽ മുഖേനയോ സംഘർഷമേഖലയിൽ കുടുങ്ങി കിടക്കുന്നവർക്ക് വിവരങ്ങൾ അറിയിക്കാം. സംഘർഷമേഖലയിൽ കുടുങ്ങി കിടക്കുന്നവരുടെ ബന്ധുക്കൾക്കും കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് സഹായം തേടാവുന്നതാണെന്ന് കേരള സർക്കാർ അറിയിച്ചു.അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർത്ഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരമാണ് സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം തുറന്നിരിക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് സര്‍ക്കാര്‍ അറിയിക്കുന്നു. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുള്ളപക്ഷം കൺട്രോൾ റൂം നമ്പരിൽ ബന്ധപ്പെടാം എന്നാണ് നിര്‍ദേശം.
സെക്രട്ടറിയേറ്റ് കൺട്രോൾ റൂം
FAX NO – 0471 2322600
Tel No – 0471-2517500/2517600
ഇമെയിൽ: cdmdkerala@kerala.gov.in.
നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്റർ:
18004253939 (ടോൾ ഫ്രീ നമ്പർ )
00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ)
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്