Connect with us

Kerala

ദുരന്ത നിവാരണ അതോറിറ്റി അറിയിപ്പ്

Published

on

Share our post

തിരുവനന്തപുരം: അതിതീവ്ര മഴയില്‍ മലവെള്ള പാച്ചിലിനും മിന്നല്‍ പ്രളയത്തിനും, നഗരങ്ങളില്‍ വെള്ളക്കെട്ടിനും സാധ്യത ഉണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

മിന്നലിനും കാറ്റിനും സാധ്യതയുണ്ട്. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ തുടങ്ങിയ വിനോദ യാത്രകള്‍ ഒഴിവാക്കണം.

തീരപ്രദേശത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണം. കേരള തീരത്ത് നിന്നും മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല.

എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ താലൂക്ക്, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി. സഹായങ്ങൾക്ക് 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം.


Share our post

Kerala

ടിക്കറ്റ് ബുക്ക് ചെയ്താൽ നിരവധി നേട്ടം;വമ്പൻ കിഴിവ് നൽകി എയർ ഇന്ത്യ

Published

on

Share our post

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, യാത്രക്കാർക്കായി ബ്ലാക്ക് ഫ്രൈഡേ സെയിൽ ഒരുക്കുന്നു. ആഭ്യന്തര വിമാനങ്ങൾക്ക് അടിസ്ഥാന നിരക്കിൽ 20 ശതമാനം വരെ കിഴിവാണ് എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. അതേസമയം, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ് ഓസ്‌ട്രേലിയ, തെക്കുകിഴക്കൻ ഏഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് അടിസ്ഥാന നിരക്കിൽ 12 ശതമാനം വരെ കിഴിവ് എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നുണ്ട്.

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്, എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഐഓഎസ് ആൻഡ്രോയിഡ് മൊബൈൽ അപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യുന്നവർക്ക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക. കൂടാതെ, ഓഫറിലുള്ള സീറ്റുകൾ പരിമിതമാണ്. അതിനാൽ, ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ ആയിരിക്കും ടിക്കറ്റ് വില്പന.

മാത്രമല്ല, ഈ ഓഫർ കാലയളവിൽ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ബുക്ക് ചെയ്യുന്ന ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റുകളിലെ കൺവീനിയൻസ് ഫീസ് എയർ ഇന്ത്യ ഒഴിവാക്കും. ഇതിലൂടെ മാത്രം ആഭ്യന്തര വിമാനങ്ങളിൽ 399 രൂപയും അന്താരാഷ്ട്ര വിമാനങ്ങളിൽ 999 രൂപ വരെയും ലാഭിക്കാം.

കൂടാതെ വിവിധ പേയ്‌മെൻ്റ് രീതികൾ വഴി അധിക കിഴിവും എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. ഇതിൽ എല്ലാ പ്രധാന ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും റുപേ കാർഡുകളും പേയ്‌മെൻ്റ് വാലറ്റുകളും ഉൾപ്പെടുന്നു. അതേസമയം, വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും നിലവിൽ 25 ശതമാനം വരെ ഇളവുകൾ നൽകുന്നുണ്ട്. പുതിയ ഓഫർ വന്നാലും ഇത് എയർ ഇന്ത്യ തുടരും


Share our post
Continue Reading

Kerala

ഉറങ്ങിക്കിടന്നവര്‍ക്ക് നേരെ ലോറി പാഞ്ഞ് കയറി വീണ്ടും അപകടം, സ്ത്രീ മരിച്ചു

Published

on

Share our post

പാലക്കാട്: ചിറ്റൂര്‍ ആലംകടവ് പാലത്തിനു സമീപം കോഴി കയറ്റി വന്ന ലോറി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മറിഞ്ഞ് സ്ത്രീ മരിച്ചു. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉറങ്ങുകയായിരുന്ന നാടോടി സ്ത്രീ പാര്‍വതി (40) ആണ് മരിച്ചത്. മൈസൂര്‍ ഹന്‍സൂര്‍ ബി.ആര്‍ വില്ലേജ് സ്വദേശിയാണ്.പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ( TN 99.Z 1208) ലോറിയാണ് അപകടത്തില്‍പ്പെട്ടത്.പാര്‍വതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തിയാണ് പാര്‍വതിയെ പുറത്തെടുത്തത്.ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന കൃഷ്ണന്‍ (70), ഭാര്യ സാവിത്രി (45), മകന്‍ വിനോദ് (25) എന്നിവര്‍ക്ക് പരിക്കേറ്റു. സാവിത്രിയുടെ ചേച്ചിയുടെ മകളാണ് പാര്‍വതി. ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡയിലെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് പോലീസെത്തി അന്വേഷണം ആരംഭിച്ചു.


Share our post
Continue Reading

Kerala

വൈദ്യുതിബില്ലിൽ ക്യു.ആർ.കോഡ് ഉൾപ്പെടുത്താൻ കെ.എസ്.ഇ.ബി. തീരുമാനം

Published

on

Share our post

വൈദ്യുതിബില്ലിൽ ക്യു.ആർ. കോഡ് ഉൾപ്പെടുത്താൻ കെ.എസ്.ഇ.ബി. തീരുമാനിച്ചു. കോഡ് സ്കാൻചെയ്ത് ഉപഭോക്താവിന് തുക അടയ്ക്കാം. ഏതാനും മാസങ്ങൾക്കകം ഇത് നടപ്പാക്കും. ഉപഭോക്താക്കളുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നവിധം ഐ.ടി. വിഭാഗം ശക്തിപ്പെടുത്താനും ചെയർമാൻ ബിജു പ്രഭാകർ സംഘടനകളുടെ നിർദേശങ്ങൾ ക്ഷണിച്ചു.

വീടുകളിലും സ്ഥാപനങ്ങളിലും സ്ഥിരം ക്യു.ആർ. കോഡ് നൽകുന്നതും പരിഗണനയിലാണ്. സുരക്ഷിതമായി ഒരുസ്ഥലത്ത് ഒട്ടിച്ചുവെക്കാം. കോഡ് സ്‌കാൻചെയ്താൽ അതത് കാലത്തെ വൈദ്യുതിബില്ലിന്റെ വിവരങ്ങൾ അറിയാം. പണം അടയ്ക്കുകയും ചെയ്യാം.

ബിൽ നൽകുമ്പോൾത്തന്നെ പി.ഒ.എസ്. മെഷീൻവഴി കാർഡും ക്യു.ആർ. കോഡും വഴി പണം സ്വീകരിക്കുന്നരീതി പരീക്ഷണാടിസ്ഥാനത്തിൽ ബോർഡ് ഒക്ടോബറിൽ ആരംഭിച്ചിരുന്നു. തിരുവനന്തപുരത്തെ വെള്ളയമ്പലം, ഉള്ളൂർ സെക്ഷനുകളിലാണ് ഇതിപ്പോൾ നടക്കുന്നത്. ഇത് വിജയകരമാണെന്നാണ് കെ.എസ്.ഇ.ബി.യുടെ വിലയിരുത്തൽ.

ഉപഭോക്താക്കളുമായുള്ള ഇടപെടലിന് ഇപ്പോൾ കെ.എസ്.ഇ.ബി. പ്രാമുഖ്യം നൽകുന്നില്ലെന്ന് ബോർഡ് ചെയർമാൻ ബിജു പ്രഭാകർ സംഘടനകളുടെ യോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു. തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ കസ്റ്റമർ കെയർസെന്റർ തുടങ്ങും. പരാതികൾ പരിഹരിക്കാൻ പ്രൊഫഷണൽ ഏജൻസിയുടെ സഹായത്തോടെ കോൾസെന്റർ സേവനം നൽകണമെന്നും ചെയർമാൻ പറഞ്ഞു.


Share our post
Continue Reading

Kerala32 mins ago

ടിക്കറ്റ് ബുക്ക് ചെയ്താൽ നിരവധി നേട്ടം;വമ്പൻ കിഴിവ് നൽകി എയർ ഇന്ത്യ

India37 mins ago

‘എയ്ഡഡ് കോളേജുകള്‍ പൊതുസ്ഥാപനം,വിവരാകാശ നിയമത്തിന്റെ പരിധിയില്‍ വരും’- സുപ്രീംകോടതി

Kerala40 mins ago

ഉറങ്ങിക്കിടന്നവര്‍ക്ക് നേരെ ലോറി പാഞ്ഞ് കയറി വീണ്ടും അപകടം, സ്ത്രീ മരിച്ചു

Kerala1 hour ago

വൈദ്യുതിബില്ലിൽ ക്യു.ആർ.കോഡ് ഉൾപ്പെടുത്താൻ കെ.എസ്.ഇ.ബി. തീരുമാനം

Kerala2 hours ago

ഉരുൾപൊട്ടലിൽ ഉറ്റവർ നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി; റവന്യൂ വകുപ്പിൽ ക്ലാർക്കായി നിയമനം

Kerala2 hours ago

‘അയ്യപ്പന്മാർ മലകയറ്റത്തിന് മുൻപ് ലഘുഭക്ഷണം മാത്രം കഴിക്കുക’: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Kannur2 hours ago

ഇരിണാവില്‍ ഡാം ടൂറിസം പദ്ധതി വരുന്നു; ബോട്ടിംഗും പരിഗണനയില്‍

Kerala3 hours ago

കോഴിക്കോട് ബീച്ച് ആസ്‌പത്രി വളപ്പില്‍ യുവാവിന്റെ മൃതദേഹം

Kerala3 hours ago

ഏഴ് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച പോക്സോ കേസില്‍ മദ്രസ അധ്യാപകന് 33 വര്‍ഷം തടവ്

Kerala3 hours ago

സംസ്ഥാനത്ത് 5000-ത്തോളം അനധികൃത ഹോംസ്റ്റേകള്‍; പൂട്ടിടാനൊരുങ്ങി സര്‍ക്കാര്‍

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!