കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ തല സർഗോത്സവം ബുധൻ, വ്യാഴം ദിവസങ്ങളിൽ മണത്തണയിൽ

പേരാവൂർ: കുടുംബശ്രീ , ഓക്‌സസിലറി ഇരിട്ടി ക്ലസ്റ്റർ തല സർഗോത്സവം ബുധൻ, വ്യാഴം ദിവസങ്ങളിൽ മണത്തണ ഗവ.ഹൈസ്‌കൂളിൽ നടക്കും. ബുധനാഴ്ച സ്റ്റേജിതര മത്സരങ്ങളും വ്യാഴാഴ്ച സ്റ്റേജിന മത്സരങ്ങളും നടക്കും. ഇരിട്ടി , പേരാവൂർ ബ്ലോക്കുകളിലെ സി.ഡി.എസ്സുകളും ഇരിക്കൂർ ബ്ലോക്കിലെ ഉളിക്കൽ, പടിയൂർ,ഇരിക്കൂർ സി.ഡി.എസ്സുകളും ചേർന്ന് 18 സി.ഡി.എസ്സുകളിൽ നിന്നായി 800-ൽ പരം കലാകാരികൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും. ശിങ്കാരി മേളം മത്സരം പേരാവൂർ പഞ്ചായത്ത് മിനി സ്റ്റേജിൽ നടക്കും.
ഇത്തവണ കുടുംബശ്രീ അംഗങ്ങൾക്കും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്കുമായി വെവ്വേറെ മത്സരങ്ങളാണുണ്ടാവുക. നാലു വേദികളിലായി 40 സ്‌റ്റേജ്-സ്‌റ്റേജിതര മത്സരങ്ങളുണ്ടാവും. 18 മുതൽ 40 വയസ് വരെയുള്ള അയൽക്കൂട്ടത്തിൽ അംഗമല്ലാത്ത യുവതികളാണ് ഓക്‌സിലറി വിഭാഗത്തിൽമത്സരിക്കുന്നത്. കലോത്സവത്തിന്റെ ഭക്ഷണാവശ്യത്തിനുള്ള വിഭവങ്ങൾ സി.ഡി.എസ്സുകളിൽ നിന്നാണ് ശേഖരിക്കുക.
സർഗോത്സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച പേരാവൂരിൽ കുടുംബശ്രീ അംഗങ്ങളുടെ വിളംബര ഘോഷയാത്ര നടക്കും. രാജ്യസഭാ എം.പി. ഡോ. വി .ശിവദാസൻ കലോത്സവ ഉദ്ഘാടനവുംസണ്ണി ജോസഫ് എം.എൽ.എ സമാപന സമ്മേളന ഉദ്ഘാടനവും നിർവഹിക്കും. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ചെയർമാനായും നൈൽ കോട്ടായി ജനറൽ കൺവീനറായുംസംഘാടക സമിതി രൂപവത്കരിച്ചു.
പത്രസമ്മേളനത്തിൽ പി.പി.വേണുഗോപാലൻ,നൈൽ കോട്ടായി, റീന മനോഹരൻ, ശാനി ശശീന്ദ്രൻ, ടി.വി. ജിതേഷ് എന്നിവർ സംബന്ധിച്ചു.