ടെക്‌നിക്കല്‍ ഹയർ സെക്കൻഡറി പ്രവേശനം: അപേക്ഷ ക്ഷണിച്ചു

Share our post

ഐ.എച്ച്.ആര്‍.ഡി.യുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളുകളില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ 11-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. thss.ihrd.ac.in വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായും അതാത് സ്‌കൂളുകളില്‍ നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം. മെയ് 28ന് വൈകിട്ട് അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും.

രജിസ്‌ട്രേഷന്‍ ഫീസായ 110 രൂപ (എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് 55 രൂപ) ഓണ്‍ലൈനായി അതാത് സ്‌കൂളുകളുടെ ബാങ്ക് അക്കൗണ്ട് മുഖേനയും സ്‌കൂള്‍ ക്യാഷ് കൗണ്ടറില്‍ നേരിട്ടും അടക്കാം.

ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ രജിസ്‌ട്രേഷന്‍ ഫീസ് അടച്ചതിന് ശേഷം ഫീസ് അടച്ചതിന്റെ വിശദവിവരങ്ങള്‍ thss.ihrd.ac.in ല്‍ നല്‍കണം. ഓഫ് ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷയും അനുബന്ധ രേഖകളും രജിസ്‌ട്രേഷന്‍ ഫീസും സഹിതം (രജിസ്‌ട്രേഷന്‍ ഫീസ് അതാത് പ്രിന്‍സിപ്പല്‍മാരുടെ പേരിലെടുത്ത ഡി.ഡി ആയും സ്‌കൂള്‍ ക്യാഷ് കൗണ്ടറിലും അടക്കാം) മെയ് 28 ന് വൈകിട്ട് നാലിനകം ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കണം.

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ഐ.എച്ച്.ആര്‍.ഡി.യുടെ വെബ്‌സൈറ്റായ ihrd.ac.in ലും ലഭിക്കും. ഇ-മെയില്‍: itdihrd@gmail.com.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!