കനത്ത മഴ: ഊട്ടി യാത്ര ഒഴിവാക്കാൻ മുന്നറിയിപ്പ്; മലവെള്ളപ്പാച്ചിലിൽപ്പെട്ട് 16-കാരൻ മരിച്ചു

Share our post

നീലഗിരി: തമിഴ്‌നാട്ടിലെ നീലഗിരി മേഖലയിൽ കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ മേയ് 20 വരെ ഇവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. ഊട്ടി അടക്കമുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നീലഗിരി ജില്ലാ കളക്‌ടർ എം. അരുണ അറിയിച്ചു.

അതിനിടെ, തെങ്കാശി കൂറ്റാലം വെള്ളച്ചാട്ടത്തിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് 16-കാരൻ മരിച്ചു. വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ തമിഴ്‌നാട് തിരുനെൽവേലി സ്വദേശി അശ്വിൻ (16) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം.

വെള്ളം കുതിച്ചെത്തിയതോടെ സ്ഥലത്തുണ്ടായിരുന്ന സഞ്ചാരികൾ ചിതറിയോടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കുട്ടികളടക്കമുള്ളവർ ഭയന്ന് നിലവിളിച്ച് ഓടുന്നതും ദൃശ്യങ്ങളിലുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!