കലാമണ്ഡലത്തിൽ പ്ലസ് വൺ അപേക്ഷ ക്ഷണിച്ചു

ചെറുതുരുത്തി : കേരള കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2024 ജൂൺ ഒന്നിന് 20 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടിക വർഗ വിഭാഗം വിദ്യാർഥികൾക്ക് രണ്ടു വർഷം ഇളവ് ലഭിക്കും. പാഠ്യ രംഗത്ത് സമർഥരായവർക്ക് കലാമണ്ഡലത്തിൽ വിവിധ വ്യക്തികളും സ്ഥാപനങ്ങളും ഏർപ്പെടുത്തിയ എൻഡോവ്മെന്റുകൾ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 25നകം രജിസ്ട്രാറുടെ പേരിൽ തപാലിൽ അയക്കണം.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം തൃശൂർ ജില്ലയിലെ ചെറുതുരുത്തി എസ്.ബി.ഐ ശാഖയിൽ രജിസ്ട്രാർ കേരള കലാമണ്ഡലം എന്ന പേരിലുള്ള 30238237798 എന്ന അക്കൗണ്ട് നമ്പറിലേക്ക് (IFSC code SBIN0070971) 300 രൂപ അടച്ച ഒറിജിനൽ കൗണ്ടർ ഫോയിൽ അപേക്ഷയോടൊപ്പം സമർപ്പിക്കണം. കൗണ്ടർ ഫോയിൽ സമർപ്പിക്കാത്ത അപേക്ഷകൾ സ്വീകരിക്കില്ല. കൗണ്ടർ ഫോയിലിൽ അപേക്ഷകന്റെ പേര് ചേർത്തിരിക്കണം.
പട്ടികജാതി/പട്ടിക വർഗ വിഭാഗത്തിലെ അപേക്ഷകർക്ക് 100 രൂപ അടച്ചാൽ മതി. ഡി.ഡി.യോടുകൂടി അയക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷയും വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസും കലാമണ്ഡലം വെബ് സൈറ്റിൽ നിന്ന് (www.kalama ndalam.ac.in) ഡൗൺ ലോഡ് ചെയ്യാം. അപേക്ഷകർക്ക് അഭിമുഖം ജൂൺ പത്തിന് നടത്തും.