കമ്പംമേട്ടിൽ കാറിനുള്ളിൽ മൂന്നു പേർ മരിച്ചനിലയിൽ; കണ്ടെത്തിയത് രണ്ട് പുരുഷന്മാരുടെയും സ്ത്രീയുടെയും മൃതദേഹം

കുമളി (ഇടുക്കി): കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ കാറിനുള്ളില്‍ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കുമളി-കമ്പം പാതയില്‍ കമ്പംമെട്ടിന് സമീപത്തെ കൃഷിയിടത്തിലാണ് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടത്. കോട്ടയം രജിസ്‌ട്രേഷനിലുള്ള കാറില്‍ രണ്ട് പുരുഷന്മാരുടെയും സ്ത്രീയുടെയും മൃതദേഹങ്ങളാണുണ്ടായിരുന്നത്.
മൃതദേഹങ്ങള്‍ കണ്ടെത്തിയ കാര്‍ കോട്ടയം പുതുപ്പള്ളി സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുന്നിലെ രണ്ട് സീറ്റുകളിലായിരുന്നു പുരുഷന്മാരുടെ മൃതദേഹം. പിന്‍സീറ്റില്‍ ഡോറിനോട് ചാരിയിരിക്കുന്ന നിലയിലാണ് സ്ത്രീയുടെ മൃതദേഹം. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം.
വിവരമറിഞ്ഞ് തമിഴ്‌നാട് പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫൊറന്‍സിക് സംഘംകൂടി സ്ഥലത്തെത്തിയാല്‍ കാര്‍ തുറന്ന് വിശദമായ പരിശോധന നടത്തും.