Connect with us

Kerala

സ്‌കൂൾ പ്രവേശനം: ‘രണ്ടു സ്ഥാപനങ്ങൾക്കെതിരെ പരാതി’, അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി

Published

on

Share our post

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദേശം. പൊതു വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ജോയിന്റ് കമ്മീഷണര്‍ക്കാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

സ്മിതാ ഗിരീഷ്, ടി. കീര്‍ത്തി എന്നിവരാണ് മക്കളുടെ സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ചത്. കുന്നംകുളം എം.ജെ.ഡി സ്‌കൂള്‍, തിരുവനന്തപുരം സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവയ്‌ക്കെതിരെയാണ് പരാതിയെന്നും മന്ത്രി അറിയിച്ചു.

പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറഞ്ഞ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടക്കുന്നുവെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികള്‍ക്കും സീറ്റ് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

”മലപ്പുറം ജില്ലയില്‍ നേരത്തെ അനുവദിച്ചിരുന്ന സീറ്റുകള്‍ 53,236 ആണ്. ഇതില്‍ 22,600 സീറ്റുകള്‍ സര്‍ക്കാര്‍ മേഖലയിലും 19,350 സീറ്റുകള്‍ എയിഡഡ് മേഖലയിലും 11,286 സീറ്റുകള്‍ അണ്‍ എയിഡഡ് മേഖലയിലും ആണ് ഉള്ളത്. അഡീഷണല്‍ ബാച്ച് അനുവദിക്കുക വഴി ലഭ്യമാക്കിയ സീറ്റുകള്‍ 6,105 ആണ്. ഇതില്‍ സര്‍ക്കാര്‍ മേഖലയിലെ 4,545 സീറ്റുകളും എയ്ഡഡ് മേഖലയിലെ 1,560 സീറ്റുകളും ഉള്‍പ്പെടുന്നു. മാര്‍ജിനില്‍ സീറ്റ് വര്‍ദ്ധനവ് വഴി ലഭ്യമാക്കിയ സീറ്റുകള്‍ 11,635 ആണ്. ഇതില്‍ 6,780 സീറ്റുകള്‍ സര്‍ക്കാര്‍ മേഖലയിലും 4,855 സീറ്റുകള്‍ എയിഡഡ് മേഖലയിലും ആണ്.”


Share our post

Kerala

വിചാരണക്കോടതികള്‍ക്ക് ഉത്തരവുകള്‍ പിന്‍വലിക്കാന്‍ അധികാരമില്ല -ഹൈക്കോടതി

Published

on

Share our post

കൊച്ചി: വിചാരണക്കോടതികള്‍ക്ക് ഉത്തരവുകള്‍ പിന്‍വലിക്കാന്‍ അധികാരമില്ലെന്ന് ഹൈക്കോടതി. മയക്കുമരുന്ന് കേസിലെ പ്രതിയായ യുവാവിന്റെ പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ ഇളവുനല്‍കി പുറപ്പെടുവിച്ച ഉത്തരവാണ് മഞ്ചേരി എന്‍.ഡി.പി.എസ്. കോടതി പിന്‍വലിച്ചത്. ഇതിനെതിരേ നല്‍കിയ ഹര്‍ജിയിലാണ് ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കിയത്.

മയക്കുമരുന്ന് കേസില്‍ പ്രതിയായ എറണാകുളം സ്വദേശി വി.എസ്. ഫര്‍ഹാന് ജാമ്യം അനുവദിച്ച ഉത്തരവില്‍ പാസ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. പിന്നീട് ഇത് വിട്ടുകിട്ടുന്നതിനായി വിചാരണക്കോടതിയില്‍ അപേക്ഷനല്‍കി. വിചാരണക്കോടതി പാസ്പോര്‍ട്ട് വിട്ടുനല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍, തെറ്റുപറ്റിയെന്ന് മനസ്സിലായതോടെ ഉത്തരവ് പിന്‍വലിച്ചു. തുടര്‍ന്നാണ് ഹര്‍ജിക്കാന്‍ ഹൈക്കോടതിയിലെത്തിയത്.

ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിബന്ധനയില്‍ ഇളവുനല്‍കാന്‍ വിചാരണക്കോടതിക്ക് അധികാരമില്ലെന്നും കോടതി പറഞ്ഞു. ഇത്തരത്തില്‍ ഇളവുനല്‍കാന്‍ ഹൈക്കോടതിക്കേ കഴിയൂ. പാസ്പോര്‍ട്ട് വിട്ടുനല്‍കാന്‍ ഉത്തരവിട്ടതും ആ ഉത്തരവ് പിന്‍വലിച്ച നടപടിയും തെറ്റായിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. ഉത്തരവില്‍ മാറ്റംവരുത്താന്‍ ഹൈക്കോടതിക്കുപോലും പരിമിതമായ അധികാരമേയുള്ളൂ. മഞ്ചേരി കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.


Share our post
Continue Reading

Kerala

പി.എം.കിസാൻ: ഗുണഭോക്താക്കളായ പകുതിയിലധികം കർഷകർക്കും ആനുകൂല്യം നഷ്ടം

Published

on

Share our post

കൊല്ലം:കേന്ദ്രാവിഷ്‌കൃതപദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന(പി.എം.കിസാൻ)യിൽനിന്ന്‌ ജില്ലയിലെ പകുതിയിലധികം ഗുണഭോക്താക്കളായ കർഷകർക്ക് ആനുകൂല്യം നഷ്ടമായി. 3,47,342 ഗുണഭോക്താക്കളാണ് പി.എം.കിസാൻ പദ്ധതിയിൽ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്‌.ആധാർ ബന്ധിപ്പിക്കൽ പൂർത്തിയാക്കിയശേഷമുള്ള 18-ാമത്തെ ഗഡു വിതരണം ചെയ്തപ്പോൾ ഔദ്യോഗിക കണക്കുപ്രകാരം ജില്ലയിലെ ഗുണഭോക്താക്കളുടെ എണ്ണം 1,95,564 ആയി കുറഞ്ഞു. കൃത്യമായ കണക്കുപ്രകാരം 1,51,778 പേരാണ് ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാതെ പോയത്. ആധാർ സീഡിങ്, ഇ.കെ.വൈ.സി., ഭൂമിയുടെ വിവരങ്ങൾ നൽകൽ എന്നിവ പൂർത്തീകരിക്കാത്തതാണ്‌ തടസ്സം. ഭൂമിയുടെ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയവർക്കു മാത്രമായാണ് 17, 18 തവണകളുടെ ഗഡു അനുവദിച്ചത്.

ജില്ലയിൽ 17-ാമത്തെ ഗഡു 2,03,729 പേർക്ക് ലഭിച്ചിരുന്നു. 18-ാമത്തെ ഗഡു ലഭിച്ചവരുടെ കണക്കുപ്രകാരം 8,165 ഗുണഭോക്താക്കൾ പദ്ധതിയിൽനിന്ന്‌ പുറത്തായി. ജില്ലയിൽ ചടയമംഗലം ബ്ലോക്കിലാണ് കൂടുതൽ ഗുണഭോക്താക്കൾ പദ്ധതിയിൽ ചേർന്നത്. ഇവിടെ 24,510 പേർക്ക് 17-ാമത്തെ ഗഡു ലഭിച്ചെങ്കിൽ 18-ാമത്തെ ഗഡു ലഭിച്ചത് 23,531 പേർക്കാണ്. ഏറ്റവും കുറവ് ഗുണഭോക്താക്കൾ ചവറ ബ്ളോക്കിലാണ്. ഇവിടെ 10,799 പേർക്ക് 17-ാമത്തെ ഗഡു ലഭിച്ചപ്പോൾ 18-ാമത്തെ ഗഡു ലഭിച്ചത് 10,586 പേർക്കുമാത്രം.

ധനസഹായം നൽകുന്ന കർഷകക്ഷേമ പദ്ധതി

കേന്ദ്ര സർക്കാരിന്റെ പ്രധാന കർഷകക്ഷേമ പദ്ധതിയായ പി.എം. കിസാൻ ആരംഭിച്ചത് 2018 ഡിസംബറിലാണ്. രണ്ട് ഹെക്ടർവരെ ഭൂമിയുള്ള ചെറുകിട കർഷകർക്കാണ്‌ ഈ പദ്ധതി പ്രയോജനംചെയ്യുക. ഭർത്താവ്, ഭാര്യ, പ്രായപൂർത്തിയാകാത്ത കുട്ടികൾ അടങ്ങിയ കുടുംബത്തിനാണ് ആനുകൂല്യം ലഭിക്കുക.

തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. സാമ്പത്തികവർഷത്തിൽ ഏപ്രിൽ-ജൂലായ്‌, ഓഗസ്റ്റ്-നവംബർ, ഡിസംബർ-മാർച്ച് മാസങ്ങളിലായാണ് സർക്കാർ കർഷകർക്ക് ധനസഹായം നൽകുന്നത്.


Share our post
Continue Reading

Kerala

90 ലക്ഷത്തിന്റെ മേരി ക്യൂറി സ്കോളർഷിപ്പ്; അഭിമാനമായി കൽപറ്റയിലെ മാളവിക

Published

on

Share our post

കല്പറ്റ: മേരി ക്യൂറി ഗവേഷണ സ്കോളർഷിപ്പ് നേടി നാടിന് അഭിമാനമായി എം.എൻ. മാളവിക. പഠനമികവിൽ 90 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് പിണങ്ങോട് സ്വദേശിയായ മാളവിക നേടിയെടുത്തത്. ഗ്രീസിലെ ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ടെക്നോളജിയിൽ സോഫ്റ്റ് മാറ്റർ ഫിസിക്സാണ് ഗവേഷണമേഖല.സ്‌ട്രക്ച്ചർ ആൻഡ് ലേസർ (ഐ.ഇ.എസ്.എൽ.) വിഷയത്തിലാണ് ഗവേഷണം. കൊളോഡിയൽ ജെല്ലുകളുടെ സ്വഭാവം മനസ്സിലാക്കുകയും അവയെ നിയന്ത്രിക്കാനുള്ള മാർഗം കണ്ടെത്തുകയുമാണ് ഗവേഷണലക്ഷ്യം. ഗ്രീസിലെ ക്രീറ്റിലുള്ള ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ടെക്നോളജിയിൽ മാളവിക പ്രവേശനം നേടുകയും ചെയ്തു.

അക്കാദമികമികവിലൂടെയും കൂടിക്കാഴ്ചകളിലൂടെയും ലഭിച്ച വ്യക്തിഗത സ്കോറാണ് മാളവികയെ അഭിമാനനേട്ടത്തിലെത്തിച്ചത്. ബിരുദാനന്തര ബിരുദ പഠനകാലത്ത് ഒരു പ്രോജക്ടിന്റെ ഭാഗമായി ഡൽഹിയിലെത്തിയപ്പോഴാണ് മാളവിക മേരി ക്യൂറി സ്കോളർഷിപ്പിനെക്കുറിച്ച് കൂടുതലറിയുന്നതും അത് നേടിയെടുക്കാനുള്ള ശ്രമം തുടങ്ങുന്നതും. പുണെയിലെ സി.എസ്.ഐ.ആർ. നാഷണൽ കെമിക്കൽ ലബോറട്ടറിയിലെ പ്രോജക്ട് അസോസിയേറ്റ് ആയിരിക്കെയാണ് മാളവികയ്ക്ക് മേരി ക്യൂറി സ്കോളർഷിപ്പ് ലഭിക്കുന്നത്.

കണ്ണൂർ സർവകലാശാലയിൽനിന്നാണ് മാളവിക ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടിയത്. സുൽത്താൻബത്തേരി സെയ്ന്റ് മേരീസ് കോളേജിലായിരുന്നു ബി.എസ്‌സി. ഫിസിക്സ് പഠനം. 10-ാം ക്ലാസുവരെ കല്പറ്റ സെയ്ന്റ് ജോസഫ്സ് കോൺവെന്റ് സ്കൂളിലാണ് പഠിച്ചത്. പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസിലായിരുന്നു പ്ലസ്ടു പഠനം. കെ.എസ്.ഇ.ബി. റിട്ട. സബ് എൻജിനിയർ പിണങ്ങോട് മേക്കാട്ടില്ലത്ത് നാരായണന്റെയും കല്പറ്റ ശ്രീശങ്കര വിദ്യാമന്ദിരം സ്കൂളിലെ പ്രധാനാധ്യാപിക എൻ.ബി. സുനിതയുടെയും മകളാണ്. സഹോദരി എം.എൻ. കൃഷ്ണ മംഗലാപുരത്ത് എം.എസ് സി. സൈക്കോളജി വിദ്യാർഥിനിയാണ്.


Share our post
Continue Reading

Kerala16 mins ago

വിചാരണക്കോടതികള്‍ക്ക് ഉത്തരവുകള്‍ പിന്‍വലിക്കാന്‍ അധികാരമില്ല -ഹൈക്കോടതി

India32 mins ago

ഭാര്യക്ക്‌ വരുമാനമുണ്ടെങ്കിലും കുട്ടിക്ക് ചെലവിനു നൽകാൻ ഭർത്താവിന് ബാധ്യതയെന്ന് കോടതി

Kerala48 mins ago

പി.എം.കിസാൻ: ഗുണഭോക്താക്കളായ പകുതിയിലധികം കർഷകർക്കും ആനുകൂല്യം നഷ്ടം

Kerala57 mins ago

90 ലക്ഷത്തിന്റെ മേരി ക്യൂറി സ്കോളർഷിപ്പ്; അഭിമാനമായി കൽപറ്റയിലെ മാളവിക

Kerala1 hour ago

മലമുകളിലെ ‘ലവ് ലേക്ക്’; പോകാൻ തയ്യാറായിക്കോളൂ, അഞ്ചു പേരുള്ള ഗ്രൂപ്പിന് 5000

Kerala2 hours ago

ബി.ജെ.പി നേതാവ് ദേവേന്ദര്‍ സിങ് റാണ അന്തരിച്ചു

Breaking News2 hours ago

പി.പി ദിവ്യ വൈകീട്ട് അഞ്ചുവരെ പോലീസ് കസ്റ്റഡിയില്‍

India3 hours ago

നവംബറില്‍ 12 ദിവസം ബാങ്ക് അവധി, കേരളത്തില്‍ എത്ര?;പട്ടിക ഇങ്ങനെ

Kerala3 hours ago

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് മുതല്‍ ക്രെഡിറ്റ് കാര്‍ഡ് വരെ; ഇന്ന് മുതല്‍ അഞ്ചുമാറ്റങ്ങള്‍

Kerala3 hours ago

കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം.കെ സാനുവിന്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!