കീം: അപേക്ഷയിലെ വിവരങ്ങൾ പരിശോധിക്കാം

തിരുവനന്തപുരം: എൻജിനിയറിങ്, ഫാർമസി കോഴ്‌സുകളിലെ(കീം 2024) പ്രവേശനത്തിനു സമർപ്പിച്ച അപേക്ഷയിലെ ഫോട്ടോ, ഒപ്പ്, പേര് എന്നിവ പരിശോധിക്കുന്നതിനുള്ള തീയതി മേയ് 15-നു വൈകീട്ട് മൂന്നുവരെ നീട്ടി. വിവരങ്ങൾക്ക് www.cee.kerala.gov.in. ഫോൺ: 0471-2525300.