പ്ലസ് വൺ അപേക്ഷ നാളെ മുതൽ

Share our post

തിരുവനന്തപുരം: കേരള ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന് മേയ് 16 മുതൽ 25 വരെ അപേക്ഷിക്കാം. ഏകജാലക സംവിധാനം (Single window system) വഴിയാണ് പ്രവേശനം. പത്താം ക്ലാസ് പരീക്ഷയിൽ ഓരോ വിഷയത്തിനും കുറഞ്ഞത് ‘D +” ഗ്രേഡ് നേടിയവർക്കാണ് യോഗ്യത.

10ാം ക്ലാസ് മാർക്കിന്റെയും വെയ്റ്റേജ് ഗ്രേഡുണ്ടെങ്കിൽ അതും ചേർത്ത് തയ്യാറാക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണ് 2024-25 അദ്ധ്യയന വർഷത്തെ കോഴ്സുകളിലേക്ക് പ്രവേശനം നൽകുക.

ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ

ട്രയൽ അലോട്ട്‌മെന്റ് തീയതി: മേയ് 29

ആദ്യ അലോട്ട്‌മെന്റ് തീയതി: ജൂൺ 5

രണ്ടാം അലോട്ട്‌മെന്റ് തീയതി: ജൂൺ 12

മൂന്നാം അലോട്ട്‌മെന്റ് തീയതി: ജൂൺ 19


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!