പേരാവൂരിലെ ഏകോപന സമിതിക്കെതിരെ മുൻ ജീവനക്കാരി എസ്.പിക്ക് പരാതി നല്കി

Share our post

പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് ഭാരവാഹികൾക്കെതിരെ നടപടിയാവശ്യപ്പെട്ട് സാമ്പത്തിക ക്രമക്കേടിൽ ആരോപണ വിധേയയായ ജീവനക്കാരി ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്കി. 2022 ഡിസംബർ മുതൽ 2023 ഡിസംബർ വരെ താത്കാലിക ജീവനക്കാരിയായി ജോലി ചെയ്തിരുന്ന തന്നെ സാമ്പത്തിക ക്രമക്കേടിൽ ഭീഷണിപ്പെടുത്തി കുടുക്കിയതാണെന്ന് യുവതി പരാതിയിൽ പറയുന്നു.

2023 ഡിസംബറിൽ ജോലിയിൽ നിന്നും ഒഴിവായ തന്നെയും ഭർത്താവിനെയും 2024 ഏപ്രിലിൽ ഓഫീസിൽ വിളിച്ചുവരുത്തി ബലമായി ചില കടലാസുകളിൽ ഒപ്പിടുവിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു.

യൂണിറ്റ് ഭാരവാഹികൾക്കൊപ്പം ഓഫീസിലുണ്ടായിരുന്ന തന്റെ നാട്ടുകാരായ രണ്ട് പേർ കൂടി ചേർന്ന് തന്നെ മാനസികമായി തളർത്തിയെന്നും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയിലാക്കിയെന്നും പരാതിയിലുണ്ട്. 16 ലക്ഷത്തോളം രൂപയുടെ ക്രമക്കേടുകൾ നടന്നതായാണ് ഇവർ തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണം.എന്നാൽ, താൻ നിരപരാധിയാണെന്നും മറ്റാരോ ചെയ്ത ക്രമക്കേടുകൾ തന്റെ മേൽ ചാർത്താനാണ് ശ്രമമെന്നും യുവതി പറയുന്നു.

ക്രമക്കേടുകൾ നടന്നെങ്കിൽ കണക്കുകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ടെങ്കിലും തയ്യറായില്ല. എന്നെയും ഭർത്താവിനെയും ഭീഷണിപ്പെടുത്തിയെന്നും സംഭവത്തിൽ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും യുവതി പോലീസ് മേധാവിക്ക് നല്കിയ പരാതിയിൽ ആവശ്യപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!