നല്ലഭക്ഷണം വേണോ, പാചകം മണ്‍ചട്ടിയിലാക്കൂ ; ഗുണങ്ങളറിയാം

Share our post

കണ്ണൂര്‍: പാചകരീതിയില്‍ പരിഷ്‌കാരങ്ങള്‍ എത്രവന്നാലും അടുക്കളയില്‍ താരപദവി മണ്‍ചട്ടിക്കും കലത്തിനുംതന്നെ. ഭക്ഷണം പാകംചെയ്യാന്‍ ഏറ്റവും മികച്ചത് മണ്‍പാത്രങ്ങളാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രീഷന്‍ (എന്‍.ഐ.എന്‍.) ഓര്‍മ്മിപ്പിക്കുന്നു.

മണ്‍ചട്ടിയിലെ പാചകത്തിന് ആരോഗ്യപരമായ ഗുണങ്ങളുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമത്തെക്കുറിച്ച് എന്‍.ഐ.എന്‍. പുറത്തിറക്കിയ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വിവിധ പാത്രങ്ങളിലെ പാചകരീതികളുടെ ഗുണദോഷങ്ങള്‍ വിവരിക്കുന്നുണ്ട്.

മണ്‍പാത്രങ്ങള്‍

ഭക്ഷണത്തിന്റെ പോഷകമൂല്യം നശിക്കുന്നില്ല.

*രുചിയും സുഗന്ധവും ഉണ്ടാവും.

പാചകത്തിന് എണ്ണ കുറച്ചുമതി.

*ചൂട് തുല്യമായി വിതരണം ചെയ്യുന്നു.

*സുഷിരസ്വഭാവം സ്വാഭാവിക ബാഷ്പീകരണത്തിനും ഭക്ഷണത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കുന്നു.

*പ്രകൃതിസൗഹൃദം.

നോണ്‍സ്റ്റിക്ക് പാന്‍

*170 ഡിഗ്രിക്കുമുകളില്‍ ചൂടായാല്‍ അപകടകരമാവും.

*ഭക്ഷ്യവസ്തുക്കളില്ലാതെ പാന്‍ കുറെനേരം അടുപ്പത്ത് വെച്ചാല്‍ ഇത് സംഭവിക്കും.
ടെഫ്‌ലോണ്‍ ആവരണം ഇളകിയാല്‍ ഉപേക്ഷിക്കണം.

സ്റ്റെയിന്‍ലസ് സ്റ്റീല്‍

*സുരക്ഷിതം. തുരുമ്പിക്കില്ല.

*ദീര്‍ഘകാലം ഉപയോഗിക്കാം.

*ഭക്ഷ്യവസ്തുക്കളുമായി പ്രതിപ്രവര്‍ത്തനമില്ല.

*ലോഹച്ചുവയില്ല.

കല്‍ച്ചട്ടി

*ടെഫ്‌ലോണ്‍ ആവരണം ഇല്ലാത്ത കല്‍ച്ചട്ടികള്‍ സുരക്ഷിതമാണ്.

*ചൂട് ദീര്‍ഘനേരം നിലനില്‍ക്കും.

*ടെഫ്‌ലോണ്‍ ആവരണം ഉണ്ടെങ്കില്‍ മിതമായ ചൂടിലെ പാചകം ചെയ്യാവൂ.

അലുമിനിയം, ചെമ്പ്

*ലോഹച്ചുവ അനുഭവപ്പെടാം

*ലോഹാംശം ഭക്ഷണത്തിലെത്താം

*അച്ചാര്‍,ചട്‌നി,സാമ്പാര്‍, സോസ് പോലുള്ള അമ്ലത്വമുള്ള ഭക്ഷണം പാകം ചെയ്യുന്നതും സൂക്ഷിക്കുന്നതും സുരക്ഷിതമല്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!