മേൽമുരിങ്ങോടിയിൽ ഹൃദയോത്സവ രാവും സൗജന്യ മെഡിക്കൽ ക്യാമ്പും

പേരാവൂർ : ഹാർട്ട് ഓഫ് മേൽ മുരിങ്ങോടി ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ നേത്ര, ആയൂർവേദിക്ക് മെഡിക്കൽ ക്യാമ്പും ഹൃദയോത്സവരാവും സംഘടിപ്പിച്ചു. ഹൃദയോത്സവരാവ് ട്രസ്റ്റ് പ്രസിഡന്റ് കെ.ടി. മുഹമ്മദ് മുസ്തഫയും മെഡിക്കൽ ക്യാമ്പ് വാർഡ് മെമ്പർ ടി.രഗിലാഷും ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയികളെ കണ്ണൂർ റെയിവേ സബ് ഇൻസ്പെക്ടർ സുനിൽകുമാർ ആദരിച്ചു.ഇ. ബി.ഷിനോജ്, സിജോ ജോസ് , എ.ജെ.ജെയിംസ്, ഏറത്ത് തങ്കച്ചൻ , രജീഷ് കല്യാടൻ, കെ. വി.സുധ, പി. വി. അതുൽ, സുജേഷ്, തോമസ് ചാക്കോ ,ജിജീഷ് എന്നിവർ സംസാരിച്ചു.