ഗുരുധർമ പ്രചരണ സഭ പെരുമ്പുന്ന യൂണിറ്റ് പ്രതിമാസ കുടുംബ സദസ്

പേരാവൂർ: ഗുരുധർമ പ്രചരണ സഭ പെരുമ്പുന്ന യൂണിറ്റ് പ്രതിമാസ കുടുംബ സദസ്സും കൊച്ചുപറമ്പിൽ ശശി അനുസ്‌മരണവും മാതൃസഭയുടെ ഉദ്ഘാടനവും നടന്നു. പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രം ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ ഡോ.വി. രാമചന്ദ്രൻ മാതൃ സമിതിയുടെ ഉദ്ഘാടനം നിർവഹിച്ചു. മഠം പ്രസിഡന്റ് മന്മഥൻ മുണ്ടപ്ലാക്കൽ അധ്യക്ഷത വഹിച്ചു.
പുരളിമല മുത്തപ്പൻ മടപ്പുര പ്രസിഡൻറ് കെ.കെ. മോഹൻദാസ്, പെരുമ്പുന്ന വായനശാല പ്രസിഡൻ്റ് ജയനാരായണൻ, പുരുഷു പുറപ്പള്ളി, മഠം ട്രഷറർ എ.കെ. ഗോപാലകൃഷ്ണൻ, പാൽ ഗോപാലൻ എന്നിവർ സംസാരിച്ചു. 50 വർഷം ആതുര സേവന രംഗത്ത് സേവനമനുഷ്ടിച്ച ഡോ.വി. രാമചന്ദ്രനെ പുരുഷു പുറപ്പള്ളി ഷാളണിയിച്ചു ആദരിച്ചു.
മാതൃസമിതി യോഗത്തിൽ പെരുമ്പുന്ന യൂണിറ്റ് പ്രസിഡന്റ് പങ്കജാക്ഷി അധ്യക്ഷത വഹിച്ചു. ജി.ഡി.പി.എസ് കേന്ദ്ര സമിതി അംഗം ശാന്ത സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ശൈലജ രാജു, വത്സല പത്മദാസ് , സി. അവന്തിക, കെ. അഭിനന്ദന, മാതൃ സമിതി ജില്ലാ കമ്മറ്റിയംഗം ആശാ മന്മഥൻ, മാതൃ സമിതി പെരുമ്പുന്ന യൂണിറ്റ് സെക്രട്ടറി ഷൈലജ രാജീവൻ എന്നിവർ സംസാരിച്ചു.