ഡോ ആൻ്റണി വാവുങ്കലിനെ വരാപ്പുഴ അതിരൂപതയുടെ പുതിയ സഹായ മെത്രാനായി നിയമിച്ചു

Share our post

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ പുതിയ സഹായ മെത്രാനായി ഡോ. ആൻ്റണി വാവുങ്കലിനെ നിയമിച്ചു. അതിരൂപത ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പ്രഖ്യാപനം നടത്തി. തത്സമയം വത്തിക്കാനിലും പ്രഖ്യാപനം നടന്നു.

മുൻ ആർച്ച്ബിഷപ്പ് ഫ്രാൻസിസ് കല്ലറക്കൽ, ബിഷപ്പ് ജോസഫ് കരിയിൽ, ബിഷപ്പ് അലക്സ് വടക്കുംതല, ബിഷപ്പ് ജോസഫ് കാരിക്കശ്ശേരി, മോൺസിഞ്ഞോർമാർ, വൈദികർ എന്നിവരടക്കം ചടങ്ങിൽ പങ്കെടുത്തു. മെത്രാഭിഷേകം ജൂൺ 30 ന് വല്ലാർപാടം ബസിലിക്ക അങ്കണത്തിൽ വച്ച് നടക്കും.

എറണാകുളം സ്വദേശിയായ ഡോ. ആൻ്റണി വാവുങ്കൽ 1994 ലാണ് കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ചത്.നിലവിൽ വല്ലാർപാടം ബസിലിക്ക റെക്ടറായി സേവനം ചെയ്തു വരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!