ഗവ.ആയുർവേദ ആസ്പത്രിയിൽ സോറിയാസിസിന് സൗജന്യ ചികിത്സ

കണ്ണൂർ : കേന്ദ്ര ഗവണ്മെൻ്റ് ആയുർവേദ പ്രോജക്ടായ സ്മാർട് പദ്ധതിയിലൂടെ പരിയാരം ഗവണ്മെൻ്റ് ആയുർവേദ കോളജ് ആശുപത്രിയിൽ സോറിയാസിസ് രോഗത്തിന് സൗജന്യ പരിശോധന, ചികിത്സ എന്നിവ നൽകും.
ഞായർ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്ന് വരെ ഒ.പി പ്രവർത്തിക്കും. 18 വയസ് മുതൽ 60 വയസ് വരെയുള്ള രോഗികൾക്കാണ് പദ്ധതി. ഫോൺ: 9400497123.