പീഡന ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതി പിടിയിൽ

കൊല്ലം: യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റില്‍. ഏരൂര്‍ അയിലറയില്‍ ജിത്ത് (26) ആണ് പിടിയിലായത്.
ഇരയായ 25 കാരി നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റുചെയ്തത്. പ്രണയം നടിച്ച് പ്രതി 2022 ജൂലൈ മുതൽ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി.
തുടർന്ന് ഇയാൾ പകർത്തിയ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയും പലയിടത്തുവച്ച് പീഡനം തുടർന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് അയച്ച് ഭീഷണിപ്പെടുത്തി ഇയാൾ പണം തട്ടി.
ഭീഷണി തുടർന്നതോടെ യുവതിയുടെ കുടുംബം പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഇതിനിടെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിൽവച്ചാണ് പ്രതി പിടിയിലായത്.