പേരാവൂർ ഹോട്ടൽ രാജധാനിയിൽ ലൈവ് കിച്ചണും പാർസൽ കൗണ്ടറും പ്രവർത്തനം തുടങ്ങി

പേരാവൂർ: കെ.കെ.ഗ്രൂപ്പിന്റെ പേരാവൂരിലുള്ള ഹോട്ടൽ രാജധാനിയിൽ ലൈവ് കിച്ചണും പാർസൽ കൗണ്ടറും പ്രവർത്തനം തുടങ്ങി. കെ.കെ.ഗ്രൂപ്പ് എം.ഡി കെ.കെ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. രാജധാനി ഹോട്ടൽ മാനേജർ കുരുവിള, കെ.കെ.ബിൽഡേഴ്‌സ് സ്റ്റാഫ് കെ.ലക്ഷ്മണൻ,ഫെഡറൽ ബാങ്ക് സീനിയർ മാനേജർ മനു മാത്യു, രാജധാനി ഹോട്ടൽ ജീവനക്കാർ എന്നിവർ സംബന്ധിച്ചു.