അപകടങ്ങള്‍ പെരുകി തലശേരി-മാഹി ബൈപ്പാസ് ; സുരക്ഷാ സംവിധാനമൊരുക്കണമെന്ന് പ്രദേശവാസികള്‍

Share our post

കണ്ണൂരില്‍ റോഡപകടങ്ങള്‍ ക്രമാതീതമായി കൂടുന്നു. പുതുതായി നിര്‍മിച്ച തലശേരി-മാഹി ബൈപ്പാസ് റോഡിലും അപകടങ്ങള്‍ വര്‍ധിക്കുന്നത് ജനങ്ങളില്‍ ആശങ്കയുണര്‍ത്തുകയാണ്.ആറുവരിപ്പാതയില്‍ പാലിക്കേണ്ട ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പ്രധാന വില്ലനായി മാറുന്നത്. ഈസ്റ്റ് പള്ളൂരില്‍ ചൊക്ലി സ്പിന്നിങ് മില്‍ റോഡ് കടന്നു പോകുന്ന ബൈപാസ് സിഗ്‌നല്‍ പോസ്റ്റിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്നത്.

ബൈപാസ് തുറന്ന് 50 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സിഗ്‌നല്‍ ജങ്ഷനില്‍ അറുപതിലേറെ അപകടങ്ങള്‍ നടന്നു. പലതും സിഗ്‌നല്‍ സംവിധാനം അറിയാതെ വാഹനങ്ങള്‍ മുന്നോട്ട് എടുത്തപ്പോള്‍ സംഭവിച്ചതാണ്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെട്ടത്.മൂന്നു വരിയില്‍ വാഹനങ്ങള്‍ മറികടക്കുന്നത് എങ്ങനെയെന്ന് അറിയാത്തതും യു ടേണിന് അനുവാദമില്ലാത്ത സ്ഥലത്ത് വാഹനം തിരിക്കാന്‍ ശ്രമിക്കുന്നതും അപകടമുണ്ടാക്കുന്നുണ്ട്.

സര്‍വീസ് റോഡ് ഉപയോഗിക്കുന്നതു തോന്നിയതു പോലെയാണെന്നും പരാതിയുണ്ട്.സര്‍വീസ് റോഡില്‍ എവിടെ നിന്നാണ് ബൈപാസില്‍ പ്രവേശിക്കേണ്ടത് എന്നതിലും ചില ഡ്രൈവര്‍മാര്‍ക്ക് ധാരണയില്ല.
ബൈപാസ് വൈദ്യുതീകരിച്ച് വിളക്കുകള്‍ സ്ഥാപിക്കാത്തതും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാത്തതും രാത്രികാലങ്ങളില്‍ അപകടങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നുണ്ട്. അമിത വേഗതയിലാണ് ബൈപ്പാസ് റോഡില്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നത്. അപകടനിരക്ക് കൂടാന്‍ ഇതും കാരണമാകുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!