കണ്ണൂരിൽ കൺസ്യൂമർ ഫെഡ് സ്റ്റുഡന്റ് മാർക്കറ്റ് തുടങ്ങി

കണ്ണൂർ : സ്‌കൂൾ വിപണിയിൽ വിലക്കുറവിന്റെ മേളയുമായി കൺസ്യൂമർ ഫെഡ് സ്റ്റുഡന്റ് മാർക്കറ്റ് കണ്ണൂരിൽ തുടങ്ങി. ത്രിവേണി നോട്ട് ബുക്കുകളും വിവിധ കമ്പനികളുടെ ബാഗുകൾ, കുടകൾ, സ്റ്റേഷനറി ഉൽപന്നങ്ങൾ, ടിഫിൻ ബോക്‌സുകൾ എന്നിവ പത്ത് മുതൽ 40 ശതമാനം വരെ വില കുറച്ച് ലഭ്യമാണ്.
കണ്ണൂർ-കാസർകോട് ജില്ലകളിൽ വിവിധ സർവീസ് സഹകരണ ബാങ്കുകളുമായി ചേർന്ന് കൺസ്യൂമർ ഫെഡിൻ്റെ നേതൃത്വത്തിൽ 61 സ്‌റ്റുഡൻ്റ്സ് മാർക്കറ്റ് പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമേയാണ് സ്‌റ്റുഡൻ്റ്സ് മാർക്കറ്റ് കണ്ണൂരിൽ പ്രവർത്തനം തുടങ്ങിയത്. ഒരു മാസക്കാലം പ്രവർത്തിക്കും. റെയിൽവേ സ്‌റ്റേഷന് സമീപം മാർക്കറ്റ് റോഡിലാണ് വിപണി.