കാഴ്ച പരിമിതി നേരിടുന്നവർക്ക് കരാട്ടെ, നീന്തൽ പരിശീലനം
തലശ്ശേരി : കാഴ്ച പരിമിതി നേരിടുന്ന പത്ത് പേർക്ക് ധർമടത്ത് കരാട്ടെ പരിശീലന ക്യാമ്പും പിണറായിയിൽ നീന്തൽ പരിശീലനവും നൽകും. കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡ് ജില്ല യൂണിറ്റ്, സംഘടന യൂത്ത് ഫോറം, ബെംഗളൂരു ഇക്യുബിൻ ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ ഗവ. ബ്രണ്ണൻ കോളേജ് ഹോസ്റ്റലിൽ ക്യാംപ് നടത്തി സെൻസായി സി.എൻ. മുരളി കരാട്ടെ പരിശിലനം നൽകും.
പിണറായി പഞ്ചായത്തിന്റെ അധീനതയിലുള്ള നീന്തൽ കുളത്തിൽ വച്ചാണ് നീന്തൽ പരിശീലനം. പരിശീലന പരിപാടി നാളെ രാവിലെ 8.30-ന് ഗവ. ബ്രണ്ണൻ കോളജ് പ്രിൻസിപ്പൽ ഡോ. ജെ. വാസന്തി ഉദ്ഘാടനം ചെയ്യും.