ആധാരം എഴുത്ത് ഓഫീസുകൾക്ക് രണ്ട് ദിവസം അവധി

കണ്ണൂർ : ആധാരം എഴുത്തുകാരുടെ സംഘടനയായ ഓൾ കേരള ഡോക്യുമെൻറ് റൈറ്റേഴ്സ് ആൻഡ് സ്‌ക്രൈബ്സ് അസോസിയേഷൻ 24-ാമത് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി മെയ് ഒൻപത്, പത്ത് തീയതികളിൽ ജില്ലയിലെ ആധാരം എഴുത്ത് ഓഫീസുകൾക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എം.വി. രമേഷ്, സെക്രട്ടറി പി.എസ്. സുരേഷ് കുമാർ എന്നിവർ അറിയിച്ചു. ആലപ്പുഴയിലാണ് സമ്മേളനം നടക്കുക.