കേന്ദ്ര സേനകളിൽ അസിസ്‌റ്റന്റ് കമാൻഡൻറ്; 506 ഒഴിവുകൾ

Share our post

കേന്ദ്ര സായുധ പൊലീസ് സേനകളിൽ അസിസ്‌റ്റന്റ് കമാൻഡന്റ് ആവാൻ അവസരം. വിവിധ വിഭാഗങ്ങളിലായി 506 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് നാലിന് നടത്തുന്ന സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സസ് (അസിസ്‌റ്റന്റ് കമൻഡാൻഡ്സ്) പരീക്ഷ മുഖേനയാണ് തിരഞ്ഞെടുപ്പ്. ഓൺലൈൻ അപേക്ഷ മേയ് 14 വരെ.

ഒഴിവ്: ബി.എസ്‌.എഫ് – 186, സി.ആർ.പി.എഫ് – 120, സി.ഐ.എസ്.എഫ് –100, ഐ.ടി.ബി.പി – 58, എസ്‌.എസ്‌.ബി – 42

പ്രായം :  2024 ഓഗസ്‌റ്റ് ഒന്നിന് 20–25. സംവരണ വിഭാഗക്കാർക്കും വിമുക്‌ത ഭടൻമാർക്കും സർക്കാർ ജീവനക്കാർക്കും ഇളവ്.

യോഗ്യത : ബിരുദം/തത്തുല്യം. ഫലം കാക്കുന്നവരെയും അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. എൻ.സി.സി ബി/സി സർട്ടിഫിക്കറ്റ് അഭിലഷണീയം. ശാരീരിക യോഗ്യത, കാഴ്‌ച സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഫിസിക്കൽ സ്‌റ്റാൻഡേഡ്/ഫിസിക്കൽ എഫിഷ്യൻസി ടെസ്‌റ്റ്, മെഡിക്കൽ സ്‌റ്റാൻഡേഡ്‌സ് ടെസ്‌റ്റ്, ഇന്റർവ്യൂ/പഴ്‌സനാലിറ്റി ടെസ്‌റ്റ് എന്നിവയുടെ അടിസ്‌ഥാനത്തിൽ. എഴുത്തുപരീക്ഷക്ക് തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്രമുണ്ട്.

ഫീസ്: 200 രൂപ. എസ്‌.ബി.ഐ ശാഖയിൽ നേരിട്ടോ ഓൺലൈനായോ അടയ്‌ക്കാം. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല.

www.upsconline.nic.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനിൽ അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് www.upsc.gov.in സന്ദർശിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!