പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം

പാലക്കാട്: പാലക്കാട് ഒലവക്കോട് താണാവില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ലോട്ടറിക്കട നടത്തുന്ന ബര്‍ഷീന എന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
സാരമായി പരിക്കേറ്റ യുവതിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മുന്‍ ഭര്‍ത്താവ് തമിഴ്‌നാട് സ്വദേശി കാജാ ഹുസ്സൈന്‍ പൊലീസ് അറസ്റ്റ് ചെയ്തു