പയ്യാമ്പലം ശ്മശാനം പ്രവർത്തന സമയം പുനക്രമീകരിച്ചു
കണ്ണൂർ : ഉഷ്ണതരംഗ സാധ്യത റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കണ്ണൂർ കോർപ്പറേഷൻ നിയന്ത്രണത്തിലുള്ള പയ്യാമ്പലം ശ്മശാനത്തിലെ ശവദാഹ സമയക്രമം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ രാവിലെ ഒൻപത് മുതൽ 11 വരെയും ഉച്ചക്ക് മൂന്ന് മുതൽ വൈകുന്നേരം അഞ്ച് വരെയുമായി പുനക്രമീകരിച്ചു. വേനൽ ചൂടും ചിതയിൽ നിന്നുള്ള ചൂടും അസഹ്യമായതിനാൽ ജീവനക്കാർക്ക് ക്ഷീണം സംഭവിക്കുന്നതിന് കാരണമാവുന്നുണ്ടെന്നും ആയതിനാൽ പുതിയ സമയക്രമവുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അഭ്യർത്ഥിച്ചു.