വിവിധ മേഖലകളിലെ അറിയിപ്പുകൾ

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ ടെക്‌നിക്കല്‍ എജുക്കേഷന്‍ വകുപ്പില്‍ ട്രേഡ്‌സ്മാന്‍ (ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ – 766/2021) തസ്തികയിലേക്ക് 2023 ജൂണ്‍ 17ന് പി എസ് സി നടത്തിയ ഒ എം ആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ ഹയര്‍ സെക്കണ്ടറി എജുക്കേഷന്‍ വകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് എസ് സി/എസ് ടി – 115/2022) തസ്തികയിലേക്ക് 2023 നവബര്‍ 18ന് പി എസ് സി നടത്തിയ ഒ എം ആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
ആരോഗ്യ സര്‍വകലാശാലാ സംസ്ഥാന അത്ലറ്റിക് മീറ്റ് മാറ്റി
ഉഷ്ണതരംഗത്തിന്റെ സാഹചര്യത്തില്‍ മെയ് മൂന്ന് മുതല്‍ അഞ്ച് വരെയായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് സിന്തറ്റിക് ട്രാക്കില്‍ നടക്കാനിരുന്ന കേരളാ ആരോഗ്യ സര്‍വകലാശാലാ സംസ്ഥാനതല ഇന്റര്‍സോണ്‍ അത്ലറ്റിക് മീറ്റ് മാറ്റിയതായി സംഘാടക സമിതി അറിയിച്ചു.
ലേലം
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത ആലക്കോട് അംശം തടിക്കടവ് ദേശത്ത് റീ സ നമ്പര്‍ 66/1ല്‍ പെട്ട 0.0319 ഹെക്ടര്‍ വസ്തു ജൂണ്‍ ഏഴിന് രാവിലെ 11.30ന് ആലക്കോട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ആലക്കോട് വില്ലേജ് ഓഫീസിലും തളിപ്പറമ്പ് താലൂക്ക് ഓഫീസിലും ലഭിക്കും.
നിടിയേങ്ങ അംശം ചേപ്പറമ്പ് ദേശത്ത് റീ സ നമ്പര്‍ 1/1ല്‍ പെട്ട 0.0202 ഹെക്ടര്‍ വസ്തു മെയ് 28ന് രാവിലെ 11.30ന് നിടിയേങ്ങ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ നിടിയേങ്ങ വില്ലേജ് ഓഫീസിലും തളിപ്പറമ്പ് താലൂക്ക് ഓഫീസിലും ലഭിക്കും.
ദര്‍ഘാസ്
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ പ്ലേസ്‌മെന്റ് ബ്ലോക്കിലെ രണ്ട് റൂം പി ടി എ ഓഫീസാക്കി നവീകരിക്കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. മെയ് 15ന് വൈകിട്ട് നാല് മണി വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 0497 2780226.
ക്വട്ടേഷന്‍
ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ന്യൂമാഹി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ന്യൂമാഹി പാര്‍ക്കില്‍ മുറിച്ചുമാറ്റിയ മഴമരങ്ങള്‍ വില്‍പന നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് ഒമ്പതിന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.