കണ്ണൂർ ജില്ലാ വിമൻസ് ചെസ്; നജാ ഫാത്തിമ ചാമ്പ്യൻ

കണ്ണൂർ : സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഓർഗനൈസിംഗ് ചെസ് കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ വിമൻസ് ചെസ് മത്സരത്തിൽ നജ ഫാത്തിമ ജേതാവായി. കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവ.വുമൺസ് കോളേജിൽ ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ വി.യു. സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്തു. ജെൻസൺ തോമസ് അധ്യക്ഷത വഹിച്ചു. സുഗുണേഷ് ബാബു, എ.പി. മഹറൂഫ് എന്നിവർ സംസാരിച്ചു.
വേദ രവീന്ദ്രൻ ( പയ്യന്നൂർ), ഈവ്‌ലിൻ റോസ് ( ഇരിട്ടി ), ദേവിക കൃഷ്ണ (തലശ്ശേരി )എന്നിവർ രണ്ട് മുതൽ നാല് വരെ സ്ഥാനം കരസ്ഥമാക്കി. പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും കേരള സ്പോർട്സ് കൗൺസിലിന്റെ അംഗീകൃത സർട്ടിഫിക്കറ്റുകൾ നൽകി. ആദ്യ നാല് സ്ഥാനക്കാർ സംസ്ഥാന വനിത ചെസ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലയെ പ്രതിനിധാനം ചെയ്യും.