കൊച്ചിയില്‍ നവജാത ശിശുവിനെ എറിഞ്ഞുകൊന്നു

കൊച്ചി:പട്ടാപ്പകല്‍ കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു. നടുറോഡില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് കൊച്ചിയെ ഞെട്ടിച്ച് കൊണ്ടുള്ള സംഭവം. പനമ്പിള്ളിനഗര്‍ വിദ്യാനഗറിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് കുഞ്ഞിനെതാഴേക്ക് എറിഞ്ഞത്. ക്ലീനിങ് തൊഴിലാളികളാണ് റോഡില്‍ മൃതദേഹം കണ്ടെത്തിയത്.റോഡില്‍ ഒരു കെട്ട് കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് നവജാത ശിശുവിന്റേതാണ് എന്ന് തിരിച്ചറിഞ്ഞത്. ഉടന്‍തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഈ അപ്പാര്‍ട്ട്‌മെന്റില്‍ ആള്‍ താമസമില്ലാത്ത നിരവധി ഫ്‌ലാറ്റുകള്‍ ഉണ്ട്.ഇവിടെ ഗര്‍ഭിണികള്‍ ആരും താമസിക്കുന്നില്ലെന്നാണ് ഫ്‌ലാറ്റ് അധികൃതര്‍ പൊലീസിന് നല്‍കിയ മൊഴി.