തൊണ്ടിയിൽ സെയ്ൻ്റ് ജോൺസ് യു.പി സ്കൂളിൽ ഭാവോത്സവത്തിന് തുടക്കം

പേരാവൂർ : തൊണ്ടിയിൽ സെയ്ൻ്റ് ജോൺസ് യു.പി. സ്കൂളിൽ ത്രിദിന അവധിക്കാല പ്രത്യേക പരിശീലന പരിപാടി ‘ഭാവോത്സവം’ തുടങ്ങി. സാഹിത്യകാരൻ ബാബുരാജ് മലപ്പട്ടം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമാധ്യാപകൻ സോജൻ വർഗീസ് അധ്യക്ഷത വഹിച്ചു. വിനോദ് നടുവത്താനിയിൽ, ഗ്ലോറി റോബിൻ, നീനു ജോസഫ്, ബീന ജോസഫ്, പ്രസാദ് തോമസ് എന്നിവർ സംസാരിച്ചു.
നാടൻ പാട്ട് , കഥ-കവിത രചന, അഭിനയം, നാടൻ കളികൾ, കരകൗശല വസ്തു നിർമാണം, ചിത്രരചന, വാനനിരീക്ഷണം എന്നിവയുടെ പരിശീലനക്കളരിയാണ് ഭാവോത്സവം. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിയിട്ടുള്ള ക്യാമ്പ് ഫയറും ഭാവോത്സവത്തിൻ്റെ ഭാഗമായി നടക്കും. ഷിബു മുത്താട്ട്, ബാബുരാജ് മലപ്പട്ടം, കെ.എം. അമർനാഥ്, ജിജി.പി.നമ്പ്യാർ, വിനോദ്, ജിജോ ജോസഫ്, അനൂപ് സ്കറിയ എന്നിവർ നേതൃത്വം നൽകും.