ക്ഷേത്രോത്സവത്തിലെ കലാപരിപാടിക്കിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു

അരിമ്പൂർ (തൃശ്ശൂർ): ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായ കലോത്സവത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. പരയ്ക്കാട് തണ്ടാശ്ശേരി ജയരാജിൻറെ ഭാര്യ സതി (67) ആണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് അരിമ്പൂർ കൂട്ടാലെ മഹാവിഷ്‌ണു ക്ഷേത്രത്തിൽ കലാപരിപാടി അവതരിച്ചുകൊണ്ടിരിക്കുമ്പോൾ സതി കുഴഞ്ഞ് വീഴുകയായിരുന്നു. സംഘാടകരും സഹപ്രവർത്തകരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുമിത്ര എന്ന വയോജന ക്ലബ്ബ് അംഗമാണ് സതി. സംസ്‌കാരം വ്യാഴാഴ്‌ച 12-ന് വടുക്കര ശ്മശാനത്തിൽ.