കനത്ത ചൂടിൽ ജോലി ചെയ്യിച്ചാൽ തൊഴിലുടമയ്ക്ക് എതിരെ നടപടി

പകൽ 12 മുതൽ മൂന്നുവരെ തൊഴി ലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമയ്ക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി.
സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളി കളുടെ ജോലി സമയ ക്രമീകരണം മെയ് 15 വരെ നീട്ടി. സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും കർശന പരിശോധന നടത്തി നടപടി സ്വീകരിക്കാൻ ലേബർ കമീഷണർക്ക് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.