പേരാവൂർ ടൗണിൽ മീൻ വണ്ടിയിൽ നിന്നുള്ള മലിനജലം ഒഴുക്കിയതിനെതിരെ പരാതി

പേരാവൂർ: ടൗൺ ജംഗ്ഷനിൽ മത്സ്യ വില്പന നടത്തിയ വണ്ടിയിലെ മലിനജലവും മത്സ്യാവശിഷ്ടങ്ങളും റോഡിൽ ഒഴുക്കി പരിസരം മലിനപ്പെടുത്തുകയും ദുർഗന്ധമുണ്ടാക്കുകയും ചെയ്തവർക്കെതിരെ പരാതി.സംഭവത്തിൽ മലിനജലം ഒഴുക്കിയ വാഹനത്തിന്റെ ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പേരാവൂർ പഞ്ചായത്ത് ആരോഗ്യവിഭാഗം പോലീസിനോട് ആവശ്യപ്പെട്ടു. മത്സ്യവില്പന നടത്തിയ വാഹനത്തിന്റെ ഫോട്ടോ പോലീസിന് നല്കിയിട്ടുണ്ട്.കെ.എൽ 78 രജിസ്‌ട്രേഷനിലുള്ളതാണ് വാഹനം.പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.