കൊക്കോ വില കുതിച്ചു; കിലോയ്‌ക്ക്‌ 1020 രൂപ

Share our post

കൊക്കോ വിലയിൽ വൻ കുതിപ്പ്. കൊക്കോ കർഷകർക്ക് ഉണർവേകി ചരിത്രത്തിലാദ്യമായി പൊതുവിപണിയിൽ ഒരുകിലോ ഉണക്ക കൊക്കോയുടെ വില 1020 രൂപ കടന്നു. രണ്ട് മാസം മുൻപ് 260 രൂപയായിരുന്നു. വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് കച്ചവടക്കാർ പറയുന്നു.

വിദേശ രാഷ്ട്രങ്ങളിൽ നിന്നുള്ള കൊക്കോ കുരുവിൻ്റെ ഇറക്കുമതി നിലച്ചതാണ് ഇവിടെ വില വർധനയ്ക്ക് കാരണം. കാഡ്ബറിസ് ഉൽപ്പന്നങ്ങൾക്കായാണ് കേരളത്തിൽ നിന്ന് കൊക്കോ ശേഖരിക്കുന്നത്. ഒരുഘട്ടത്തിൽ കൊക്കോയുടെ വില ഇടിഞ്ഞ് കർഷകർ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലായിരുന്നു. മികച്ച പരിചരണമുണ്ടെങ്കിൽ നിറയെ കായ്‌കളുണ്ടായി വർഷങ്ങളോളം ആദായം ലഭിക്കുന്ന കൃഷിയാണിത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!