ജഗതി ശ്രീകുമാറിന് ബംഗാൾ രാജ്‌ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്‌സലൻസ്

തിരുവനന്തപുരം : നടൻ ജഗതി ശ്രീകുമാറിന് പശ്ചിമ ബംഗാൾ രാജ്‌ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്‌സലൻസ് ഗവർണർ ഡോ. സി.വി. ആനന്ദബോസ് തിരുവനന്തപുരത്തെ വീട്ടിലെത്തി സമ്മാനിച്ചു.
കലാ-സാഹിത്യ-സാംസ്‌കാരിക പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിന് രാജ്‌ഭവൻ ആസ്ഥാനമായി രൂപം നൽകിയ കലാക്രാന്തി മിഷന്റെ ഭാഗമായി ഏർപ്പെടുത്തിയതാണ് 50,000 രൂപയും കീർത്തിപത്രവും ഫലകവും ഉൾപ്പെട്ട ദേശീയ പുരസ്‌കാരം. ജഗതിയുടെ ഭാര്യ ശോഭ ശ്രീകുമാർ, മകൻ രാജ്‌കുമാർ, മരുമകൾ ശ്രീകല എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്‌കാരം കൈമാറിയത്.