“കാഫിർ’ പ്രചാരണം നടത്തിയത് യു.ഡി.എഫ്; തരംതാണ സന്ദേശം പ്രചരിപ്പിച്ചു എന്നത് ദൗര്‍ഭാഗ്യകരം: കെ.കെ ശൈലജ

വടകര : തനിക്കെതിരെ വർഗീയ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് പിന്നിൽ യു.ഡി.എഫ് തന്നെയെന്ന് കെ.കെ ശൈലജ. യു.ഡി.എഫ് പ്രവർത്തകരാണ് അത് പ്രചരിപ്പിച്ചതെന്നാണ് വിശ്വസിക്കുന്നത്. മറിച്ചാണെങ്കിൽ അവരത് തെളിയിക്കട്ടെ. കേസ് എടുക്കാൻ വൈകുന്നത് സ്വാഭാവികമാണ്. അന്വേഷണം നടക്കട്ടെ എന്നും ശൈലജ പറഞ്ഞു. വടകരയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കാഫിറായ കെ.കെ ശൈലജയ്‌ക്ക് വോട്ട് ചെയ്യരുത് എന്ന ഓഡിയോ സന്ദേശവും സാമൂഹ്യമാധ്യമ പോസ്റ്റുകളുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്.
‘വര്‍ഗീയ സന്ദേശങ്ങള്‍ക്കു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത്തരം പോസ്റ്റുകള്‍ വന്ന പേജുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ കൈയിലുണ്ട്. വിശദമായ പരിശോധനയില്‍ അവ യു.ഡി.എഫ് പ്രവര്‍ത്തകരുടെ പേജുകളാണെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ആ സന്ദേശങ്ങള്‍ വ്യാജമാണെന്നാണ് ഷാഫി പത്രസമ്മേളനത്തില്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ ഷാഫി തന്നെ അത് തെളിയിക്കട്ടെ’ കെ. കെ ശൈലജ പറഞ്ഞു.