കണ്ണൂർ ജില്ലാ വിമൻസ് സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ്പ് മെയ് ഒന്നിന്

പേരാവൂർ: സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ ടെക്‌നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ചെസ് ഓർഗനൈസിങ്ങ് കമ്മിറ്റി നടത്തുന്ന കണ്ണൂർ ജില്ലാ വിമൻസ് സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ്പ് മെയ് ഒന്നിന് നടക്കും. രാവിലെ പത്തിന് കണ്ണൂർ കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജിലാണ് മത്സരം. ജില്ലാ നിവാസികളായ വനിതകൾക്ക് (പെൺകുട്ടികൾക്കും മുതിർന്നവർക്കും) പങ്കെടുക്കാം. ആദ്യ നാല് സ്ഥാനം നേടുന്നവർ സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടും. ഫോൺ : 9846879986, 9447804811, 9388775570.