Connect with us

MATTANNOOR

ക്രിപ്റ്റോ കറൻസി ഇടപാട് നടത്തി; മട്ടന്നൂർ സ്വദേശിക്ക് നഷ്ടമായത് 3.70 ലക്ഷം രൂപ

Published

on

Share our post

മട്ടന്നൂർ: ക്രിപ്റ്റോ കറൻസി ഇടപാട് നടത്തിയ മട്ടന്നൂർ സ്വദേശിക്ക് 3.70 ലക്ഷം രൂപ നഷ്ടമായി. പരാതിക്കാരൻ തന്റെ ക്രിപ്റ്റോ കറൻസി മറ്റൊരാൾക്ക് വിൽക്കുകയും പിന്നീട് തരാമെന്നു പറഞ്ഞ തുകയുടെ പകുതി മാത്രം നൽകി പരാതിക്കാരനെ വഞ്ചിക്കുകയായിരുന്നു.മറ്റൊരു പരാതിയിൽ പയ്യാമ്പലം സ്വദേശിക്ക് 27,800 രൂപ നഷ്ടപ്പെട്ടു.

ഡ്രൈ ഫ്രൂട്ട് ഓർഡർ ചെയ്യുന്നതിനായി ഗൂഗിളിൽ സേർച്ച്‌ ചെയ്‌ത പരാതിക്കാരനെ ഇന്ത്യ മാർട്ടിൽനിന്നാണെന്നും സാധനങ്ങൾ കുറഞ്ഞ വിലയ്ക്കു തരാമെന്നും പറഞ്ഞു പണം വാങ്ങിയതിനു ശേഷം സാധനങ്ങളോ വാങ്ങിയ പണമോ തിരികെ നൽകാതെ തട്ടിപ്പിനിരയാക്കുകയായിരുന്നു.ടെലിഗ്രാമിൽ പാർട്ട് ടൈം ജോലി ചെയ്യുന്നതിനു പണം നിക്ഷേപിച്ച തലശ്ശേരി സ്വദേശിയും ഓൺലൈൻ തട്ടിപ്പിനിരയായി. നിക്ഷേപിച്ച 24,241 രൂപയോ ലാഭമോ തിരികെ നൽകാതെ തട്ടിപ്പിനിരയാക്കുകയായിരുന്നു.

ഇൻസ്റ്റഗ്രാം, ടെലിഗ്രാം, ഫെയ്‌സ്‌ബുക്, വാട്സാപ്പ് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചു ജാഗ്രത പുലർത്തേണ്ടതും കസ്റ്റമർ കെയർ നമ്പർ ഗൂഗിൾ സേർച്ച് ചെയ്ത‌്‌ വിളിക്കുകയോ അജ്ഞാത നമ്പറിൽ നിന്ന് വിളിച്ച് ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയോ, ലിങ്കിൽ കയറാൻ ആവശ്യപ്പെടുകയോ ചെയ്‌താൽ അത്തരം പ്രവൃത്തികളിൽ ഏർപ്പെടാതിരിക്കുക, വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു പണം നൽകുക തുടങ്ങിയവ ചെയ്യരുതെന്ന് പൊലീസ് അറിയിച്ചു. ഇത്തരം ഓൺലൈൻ തട്ടിപ്പിൽ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930 തിൽ വിളിച്ച് പരാതി റജിസ്റ്റർ ചെയ്യാവുന്നതാണ്.


Share our post

MATTANNOOR

ഇൻഡിഗോ കണ്ണൂർ- അബുദാബി സർവീസ് തുടങ്ങി

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് ഇൻഡിഗോയുടെ പ്രതിദിന സർവീസ് തുടങ്ങി.

രാത്രി 12.40-ന് പുറപ്പെട്ട് 2.35-ന് അബുദാബിയിൽ എത്തും. തിരികെ 3.45-ന് പുറപ്പെട്ട് രാവിലെ 8.40-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്.

കണ്ണൂരിൽ നിന്നുള്ള ഇൻഡിഗോയുടെ രണ്ടാമത്തെ അന്താരാഷ്ട്ര സർവീസാണിത്. നിലവിൽ ദോഹയിലേക്ക് സർവീസ് നടത്തുന്നുണ്ട്.

ശനിയാഴ്ച പുലർച്ചെ പുറപ്പെട്ട ആദ്യ വിമാനത്തിൽ 186 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാർക്ക് കിയാൽ എം ഡി സി ദിനേശ് കുമാർ ബോർഡിങ് പാസ് നൽകി.

ഇതോടെ അബുദാബിയിലേക്ക് കണ്ണൂരിൽ നിന്ന് ആഴ്ചയിൽ 17 സർവീസുകളായി. എയർ ഇന്ത്യ എക്സ്പ്രസും അബുദാബി സെക്ടറിൽ സർവീസ് നടത്തുന്നുണ്ട്.


Share our post
Continue Reading

MATTANNOOR

സംഘാടക സമിതിയായി: കണ്ണൂർ ഹജ്ജ് ക്യാമ്പിന് വിപുല ഒരുക്കം

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പോകുന്നവർക്ക് വിപുലമായ സംവിധാനം ഒരുക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി വെളിപ്പെടുത്തി. മട്ടന്നൂർ ഗവ. യു.പി സ്കൂളിൽ ഹജ്ജ് ക്യാമ്പ് സംഘാടക സമിതി രൂപീകരണ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയർമാൻ.

ഇത്തവണ ഏറ്റവും കൂടുതൽ ഹാജിമാർ തീർത്ഥാടനത്തിന് പോകുന്ന കേരളത്തിൽ 17000 പേരിൽ പതിനായിരം സ്ത്രീകളാണെന്ന് ചെയർമാൻ പറഞ്ഞു. യാത്രാ നിരക്കിന്റെ കുറവും വിപുലമായ പരിചരണ സംവിധാനവുമുള്ള കണ്ണൂർ വഴി കൂടുതൽ പേർ യാത്ര ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. 350 പേർക്ക് യാത്ര ചെയ്യാവുന്ന സൗദി എയർലൈൻസ് സർവീസാണ് കണ്ണൂരിൽ നിന്ന് ഏർപ്പെടുത്തുന്നത്. കണ്ണൂർ വിമാനത്താവളത്തിൻ്റെ തന്നെ യാത്രാ വികസന വഴിത്തിരിവാകും ഇത്. 

കണ്ണൂർ എയർപോർട്ടിൽ നിന്നും മൊത്തം 3246 ഹാജിമാരാണ് ഇത് വരെ യാത്രാനുമതി തേടിയിട്ടുള്ളത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി കണ്ണൂർ ജില്ലയിൽ നിന്നും 1969 ഹാജിമാർ രണ്ടു കുട്ടികൾ ഉൾപ്പെടെ യാത്ര ചെയ്യും. കഴിഞ്ഞ വർഷം ഇത് 1200 ആയിരുന്നു. കണ്ണൂർ ജില്ലയിലെ 41 പേർ കോഴിക്കോട് വഴിയും രണ്ട് പേര് കൊച്ചി വഴിയുമാണ് പോകുന്നത്.  

മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ രക്ഷാധികാരിയും ഹജ്ജ് വകുപ്പ് മന്ത്രി അബ്ദുറഹിമാൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലയിലെ എം.പി.മാർ, കണ്ണൂർ മേയർ, ജില്ലയിലെ എം.എൽ.എ.മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവർ രക്ഷാധികാരികളായും വിപുലമായ സംഘാടക സമിതിയെ തെരഞ്ഞെടുത്തു. ഹജ്ജ് കമ്മിറ്റിയംഗം പി.ടി.എ റഹീം ചെയർമാനും മട്ടന്നൂർ നഗരസഭാ ചെയർമാൻ ഷാജിത് വർക്കിങ് ചെയർമാനുമാണ്. പാനലിൽ ഉൾപ്പെടുത്താൻ കൺവെൻഷനിൽ അഭിപ്രായം ഉയർന്നവരെ ചേർത്ത് കമ്മിറ്റി വിപുലീകരിക്കും.

കൺവെൻഷനിൽ മട്ടന്നൂർ നഗരസഭ ചെയർമാൻ ഷാജിത് അധ്യക്ഷത വഹിച്ചു. കണ്ണൂർ ഹജ്ജ് ക്യാമ്പ് ചുമതലയുള്ള ഹജ്ജ് കമ്മിറ്റി മെമ്പർ പി.പി മുഹമ്മദ് റാഫി, കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, എം. വി. ജയരാജൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി, ഹജ് കമ്മിറ്റി മെമ്പർ കെ.പി. സുലൈമാൻ ഹാജി എന്നിവർ സംസാരിച്ചു. വിവിധ മത സംഘടന-രാഷ്ട്രീയ പാർട്ടി നേതാക്കൾ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, പൗര പ്രമുഖർ, മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.


Share our post
Continue Reading

MATTANNOOR

മട്ടന്നൂർ പരിയാരം മഖാം ഉറൂസ് തുടങ്ങി

Published

on

Share our post

മട്ടന്നൂർ: പരിയാരം മഖാം ഉറൂസും മതപ്രഭാഷണവും പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പരിയാരം ഇൽഫത്തുൽ ഇസ്ലാംസഭ പ്രസിഡന്റ് എം.കെ. മുഹമ്മദ് പതാക ഉയർത്തി. ഉമൈർ ദാരിമി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തി. ഫിർദൗസ് ഫൈസി ഇർഫാനി, അബ്ദുൾ കരീം അസ്ഹരി, മുസ്തഫ ചൂര്യോട്ട്, എം.കെ. മുഹമ്മദ്, അഷ്‌റഫ് മണലിൽ, പി. യൂസഫ്, യു.കെ. യൂസഫ്, സി. ലത്തീഫ്, വി. ഇസ്മായിൽ, അബ്ദുൾ റഷീദ്, കെ.ടി. ഹാരിസ്, എൻ.പി. ഇർഫാൻ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Kerala6 mins ago

തദ്ദേശ സ്ഥാപനങ്ങളില്‍ ഓരോ വാര്‍ഡ് കൂടും, പുനര്‍നിര്‍ണയത്തിന് ഓര്‍ഡിനന്‍സ്; മന്ത്രിസഭായോഗ തീരുമാനം

Kerala41 mins ago

കാടിനുള്ളില്‍ യൂക്കാലി നടാനുള്ള ഉത്തരവ് മരവിപ്പിച്ചു; എം.ഡിയോട് വിശദീകരണം തേടിയെന്നും വനംമന്ത്രി

Kannur2 hours ago

തലശേരി മാഹി ബൈപ്പാസ്‌ ; കുരുക്കില്ലാതെ കുതിക്കാം

Breaking News2 hours ago

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകം; പ്രതിക്ക് തൂക്കുകയര്‍

Kerala2 hours ago

നാല് സംസ്ഥാനം ഒന്നിച്ച് കാട്ടാനകളെ എണ്ണുന്നു

Kerala3 hours ago

തായ്ലാൻഡിൽ മലയാളി വെടിയേറ്റ് മരിച്ചു

Kerala3 hours ago

നൃത്തപരിശീലനത്തിനിടെ 13കാരി കുഴഞ്ഞുവീണ് മരിച്ചു

Kerala3 hours ago

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്: വിനോദസഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala4 hours ago

തീർത്ഥാടകരെ വരവേൽക്കാൻ ഒരുങ്ങി കരിപ്പൂർ ഹജ്ജ് ഹൗസ്;ചരിത്രത്തിലാദ്യം,സംസ്ഥാനത്ത് നിന്ന് 17,883പേര്‍

Kerala5 hours ago

‘മക്കളുമായി ചേർന്ന് സ്വത്ത് തട്ടിയെടുക്കാൻ ശ്രമം’; ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പോലീസിൽ കീഴടങ്ങി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR6 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!