Connect with us

MALOOR

മാലൂർ കാഞ്ഞിലേരിയിൽ മഞ്ഞപ്പിത്തം പടരുന്നു; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്

Published

on

Share our post

മാലൂർ:പ്രാഥമികാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള കാഞ്ഞിലേരിയിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ച മേഖലകളിൽ ആരോഗ്യ വകുപ്പിന്റെ സ്‌ക്വാഡ് പ്രവർത്തനങ്ങൾ ശക്തമാക്കി. ഇരിട്ടി താലൂക്കാസ്പത്രിക്ക് കീഴിലുള്ള ഹെല്ത്ത് ഇൻസ്‌പെക്ടർമാർ നേതൃത്വം നൽകിയ നാല് പ്രത്യേക സംഘങ്ങൾ വീടുകൾ സന്ദർശിച്ച് ബോധവത്ക്കരണം നടത്തി. ക്ലോറിനേഷനും നോട്ടീസ് വിതരണവും നടത്തി നൂറിലധികം വീടുകൾ സന്ദർശിച്ച് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി.

വ്യക്തിഗത ശുചിത്വം പാലിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ഉപ്പും കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കുക, മലവിസർജനത്തിന് ശേഷം കൈകാലുകൾ സോപ്പുപയോഗിച്ച് കഴുകുക, പൂർണ്ണമായി വിശ്രമിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോ.കെ.ജി.കിരൺ അറിയിച്ചു. സ്വയം ചികിത്സ പാടില്ലെന്നും ശ്രദ്ധിച്ചില്ലെങ്കിൽ മഞ്ഞപ്പിത്തം പടരുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.പനി, ക്ഷീണം വിശപ്പില്ലായ്മ, ഛർദ്ദി , ദഹനക്കേട്, ഓക്കാനം, കണ്ണിൽ മഞ്ഞനിറം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

പ്രതിരോധ പ്രവർത്തനങ്ങൾക്ക് മെഡിക്കൽ ഓഫീസർ ഡോ.കെ.ജി. കിരൺ ഇരിട്ടി ഹെല്ത്ത് സൂപ്പർവൈസർ അഗസ്റ്റിൻ, പഞ്ചായത്ത് പ്രസിഡന്റ് വി. ഹൈമാവതി, മെമ്പർ ബീന,ജെ.എച്ച്.ഐ സുബിൻ,ജെ.പി.എച്ച്.എൻ അംബിക, പ്രിയ എന്നിവരും സമീപപ്രദേശങ്ങളിലെ ഹെല്ത്ത് ഇൻസ്‌പെക്ടർമാരും ആശാ പ്രവർത്തകരും പങ്കെടുത്തു.


Share our post

Breaking News

ബെംഗളൂരു വാഹനാപകടം; പരിക്കേറ്റ തോലമ്പ്ര സ്വദേശിയും മരിച്ചു

Published

on

Share our post

ബെംഗളൂരു: ബനാർഗട്ടയിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ തോലമ്പ്ര സ്വദേശിയും മരിച്ചു.
തോലമ്പ്ര തൃക്കടാരിപ്പൊയിൽ നാരായണീയത്തിൽ റിഷ്ണു ശശീന്ദ്രനാണ് (23) മരിച്ചത്. റിഷ്ണുവിന്റെ സുഹൃത്ത് പെരുന്തോടിയിലെ കെ.എസ്.മുഹമ്മദ് സഹദും (20) അപകടത്തിൽ മരിച്ചിരുന്നു.തൃക്കടാരിപ്പൊയിൽ നാരായണീയത്തിൽ പരേതനായ ശശീന്ദ്രൻ്റെയും ഷാജി ശശീന്ദ്രന്റെയും മകനാണ് റിഷ്ണു.സഹോദരങ്ങൾ : അജന്യ, വിഷ്ണു.പെരുന്തോടി അത്തൂരിലെ കല്ലംപറമ്പിൽ ഷംസുദ്ധീൻ്റെയും ഹസീനയുടെയും മകനാണ് സഹദ്.സഹോദരൻ : പരേതനായ യസീദ്.


Share our post
Continue Reading

MALOOR

ഹരിതമാകാനൊരുങ്ങി ശിവപുരം “പാലുകാച്ചിപ്പാറ”

Published

on

Share our post

ഉരുവച്ചാൽ :മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി മാലൂർ പഞ്ചായത്തിലെ “പാലുകാച്ചിപ്പാറ” വിനോദസഞ്ചാര കേന്ദ്രം ഹരിത-ശുചിത്വമാക്കുന്നതിനായി അവലോകനയോഗം ചേർന്നു.മാലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഹൈമാവതിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വാർഡ് മെമ്പർ ടി.പി സിറാജ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ. കെ സോമശേഖരൻ പദ്ധതി വിശദീകരിച്ചു. പാലുകാച്ചിപ്പാറയിൽ എത്തുന്ന വിനോദ സഞ്ചാരികൾ ഉൽപാദിപ്പിക്കാൻ സാധ്യതയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ ബിന്നുകൾ, ജൈവ മാലിന്യങ്ങൾ സംസ്ക്കരിക്കാൻ “തുമ്പൂർമുഴി”, ബോട്ടിൽ ബൂത്തുകൾ ഉൾപ്പെടെ സ്ഥാപിക്കും. കൂടാതെ ബോധവൽക്കരണ-സൂചന ബോർഡുകൾ ഉൾപ്പെടെ സ്ഥാപിക്കും. ജനകീയ ശുചീകരണം നടത്തും. പാലുകാച്ചിപ്പാറ വിനോദസഞ്ചാരകേന്ദ്രം സംരക്ഷിക്കുന്നതിനായി ജനകീയ സംരക്ഷണ സമിതിയും രൂപീകരിച്ചു. നവംബർ പകുതിയോടെ “ഹരിതടൂറിസംകേന്ദ്രം” ആയി പ്രഖ്യാപനം നടത്തും. സ്ഥിര സമിതി അധ്യക്ഷരായ കൊയിലോടൻ രമേശൻ, രേഷ്മ സജീവൻ, പഞ്ചായത്ത് അംഗങ്ങളായ പലയത്ത് ചന്ദ്രമതി, എൻ. സഹദേവൻ, കെ. ഗോപി, എ.ആർ ഭവദാസ്,കെ പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.


Share our post
Continue Reading

Breaking News

മാലൂർ സ്വദേശി ചെള്ളുപനി ബാധിച്ച് മരിച്ചു

Published

on

Share our post

മാലൂർ : ചെള്ളുപനി ബാധിച്ച് മധ്യവയസ്ക്കൻ മരിച്ചു. മാലൂർ പഞ്ചായത്തിലെ പുരളിമല കോളനിയിലെ കായലോടൻ കുമാരൻ(50)ആണ് മരിച്ചത്. ഒരു മാസം മുമ്പ് പനി ബാധിച്ച് രോഗം ഭേദപ്പെട്ട കുമാരന് ഒരാഴ്ച്ച മുമ്പാണ് വീണ്ടും പനി വന്നത്. തുടർന്നുള്ള പരിശോധനയിൽ ചെള്ളുപനിയാണെന്ന് വ്യക്തമായതോടെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അന്നുമുതൽ തന്നെ വെന്റിലേറ്ററിൽ കഴിയുകയായിരുന്ന കുമാരൻ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. ഭാര്യ. എൻ.കെ.ഗീത. മക്കൾ: അതുൽകുമാർ, ആദർശ്,അഞ്ജിമ, സഹോദരങ്ങൾ: തങ്ക, ഗിരീഷ്, വിനീഷ്.


Share our post
Continue Reading

Kannur59 mins ago

നിർമാണം അന്തിമഘട്ടത്തിൽ ജില്ലയിൽ രണ്ടു മ്യൂസിയംകൂടി

THALASSERRY1 hour ago

സ്വപ്‌നതീരമൊരുങ്ങുന്നു, ആകാശക്കാഴ്‌ചകൾ കാണാൻ

IRITTY1 hour ago

കാട്ടുപന്നികൾ പരക്കെ; പൊറുതിമുട്ടി പെരുമ്പറമ്പ്‌

Kannur2 hours ago

കണ്ണൂർ ഫ്ളവർ ഫസ്റ്റ് 27 മുതൽ കലക്ട്രേറ്റ് മൈതാനിയിൽ

Kerala4 hours ago

എ.ഐ ക്യാമറകള്‍ വീണ്ടും ആക്ടീവ്; തലങ്ങും വിലങ്ങും പിഴ

India4 hours ago

ജയിലിലായ വിചാരണത്തടവുകാര്‍ക്ക് ജാമ്യത്തിന് വഴിയൊരുങ്ങുന്നു

Kerala5 hours ago

കെ-ടെറ്റ്: സമയ പരിധി നീട്ടി, തിരുത്തലുകൾക്കും അവസരം

Kerala5 hours ago

സംസ്ഥാനത്തെ 2024-25 അധ്യയന വര്‍ഷത്തെ സി.ബി.എസ്.ഇ പരീക്ഷ തീയതി പ്രഖ്യാപിച്ചു

IRITTY6 hours ago

ഇരിട്ടി നഗരസഭാ കേരളോത്സവം ഡിസംബർ ഒന്ന് മുതൽ 15 വരെ

Kerala6 hours ago

41 വർഷത്തെ അധ്യാപനം, 73ലും ക്ലാസ് മുറിയിൽ; അമ്മിണി ടീച്ചർ പറയും ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!