തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ; ആരോപണം തള്ളി വിജിലൻസും

കൊച്ചി : സി.എം.ആർ.എല്ലിന് വഴിവിട്ട സഹായം ചെയ്തെന്ന മാത്യു കുഴൽനാടന്റെ ആരോപണം തള്ളി വിജിലൻസ് . തെളിവായി റവന്യു വകുപ്പ് രേഖ വിജിലൻസ് കോടതിയിൽ ഹാജരാക്കി. മുഖ്യമന്ത്രിക്കും മകൾക്കും എതിരായിട്ടായിരുന്നു മാത്യു കുഴൽനാടന്റെ ഹർജി. എന്നാൽ മുഖ്യമന്ത്രിയുടെ പങ്ക് തെളിയിക്കുന്ന തെളിവുകൾ ഒന്നും മാത്യു കുഴൽനാടൻ ഹാജരാക്കിയില്ല. കേസ് അടുത്തമാസം 3 -ലേക്ക് മാറ്റി.
കഴിഞ്ഞ ഹർജി പരിഗണിച്ച സമയത്ത് കെ.എം.എം.എല്ലും സി.എം.ആർ.എല്ലും തമ്മിൽ എന്തെങ്കിലും കരാറുണ്ടോയെന്ന് ചോദിച്ച കോടതി അതിന്റെ തെളിവ് ഹാജരാക്കാൻ കുഴൽനാടൻ തയ്യാറാകണമെന്നും നിർദേശിച്ചിരുന്നു.