വൈക്കം മഹാദേവ ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം

വൈക്കം: വൈക്കം മഹാദേവക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. രാവിലെ 10 മണിയോടെയാണ് ഭക്തര്‍ കുളത്തില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് ക്ഷേത്രഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. വൈക്കം അഗ്നിരക്ഷാസേന എത്തി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കുളത്തിൽ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് ക്ഷേത്രം അരമണിക്കൂര്‍ സമയം അടച്ചു. ശുദ്ധിക്രിയകള്‍ ചെയ്തശേഷമാണ് നട തുറന്നത്.