പത്താം ക്ലാസ് യോഗ്യതയുണ്ടോ? റെയില്‍വേ പോലീസ് റിക്രൂട്ട്‌മെന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

Share our post

4660 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച്‌ റെയില്‍വേ പോലീസ് റിക്രൂട്ട്‌മെന്റ്. പത്താം ക്ലാസ് യോഗ്യത മാത്രം മതി, നിങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ റെയില്‍വെയില്‍ ഒരു ജോലി സ്വന്തമാക്കാം.

വനിതകള്‍ക്കും, പുരുഷന്‍മാര്‍ക്കും ഒരു പോലെ അപേക്ഷ നല്‍കാം. ആര്‍.പി.എഫിലേക്ക് കോണ്‍സ്റ്റബിള്‍, സബ് ഇന്‍സ്‌പെക്ടര്‍ എന്നീ പോസ്റ്റുകളിലാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ആകെ 4660 ഒഴിവുകളുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 14 നാണ്.

ആകെ 4660 ഒഴിവുകള്‍. കോണ്‍സ്റ്റബിള്‍ – 4208, സബ് ഇന്‍സ്‌പെക്ടര്‍ – 452.

പ്രായപരിധി : കോണ്‍സ്റ്റബിള്‍ – 18 മുതല്‍ 28 വയസ് വരെ. സബ് ഇന്‍സ്‌പെക്ടര്‍ – 20 മുതല്‍ 28 വയസ് വരെ.

എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും, ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും, പി.ഡബ്ല്യൂ.ബി.ഡി വിഭാഗക്കാര്‍ക്ക് പത്ത് വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ വയസിളവുണ്ട്.

യോഗ്യത : സബ് ഇന്‍സ്‌പെക്ടര്‍ : ഡിഗ്രി, കോണ്‍സ്റ്റബിള്‍ : പത്താം ക്ലാസ്.

തിരഞ്ഞെടുപ്പ് : കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെയും, ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റിന്റെയും, ഫിസിക്കല്‍ മെഷര്‍മെന്റിന്റെയും, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഫിസിക്കല്‍ മെഷര്‍മെന്റ്‌സ് 

 നീളം – ജനറല്‍, ഒ.ബി.സി : പുരുഷന്‍മാര്‍ 165 സെ.മീ, വനിതകള്‍ 157 സെ.മീ., ചെസ്റ്റ് : 80 – 85.

എസ്.സി, എസ്.ടി : പുരുഷന്‍മാര്‍ 160 സെ.മീ., വനിതകള്‍ 152 സെ.മീ, ചെസ്റ്റ്: 76.2- 81.2

അപേക്ഷ ഫീസ്

ജനറല്‍, ഒ.ബി.സി, ഇ.ഡബ്ല്യൂ.എസ് വിഭാഗക്കാര്‍ക്ക് 500 രൂപ. എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ബി.ഡി വിഭാഗക്കാര്‍ക്ക് 250 രൂപ.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https://www.rpf.indianrailways.gov.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!