പേരാവൂരിൽ തിരഞ്ഞെടുപ്പ് കലാശക്കൊട്ട് ആവേശമായി

പേരാവൂർ: ആവേശമായി പേരാവൂരിൽ തിരഞ്ഞെടുപ്പ് കലാശക്കൊട്ട്.എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും കലാശക്കൊട്ടിൽ പങ്കാളികളായി.വൈകിട്ട് നാലു മണിയോടെയാണ് പ്രകടനമായി മുന്നണി പ്രവർത്തകർ ടൗൺ ജംഗ്ഷനിലെത്തിയത്. നാസിക് ബാൻഡും ചെണ്ടമേളവും പ്രവർത്തകരുടെ മുദ്രാവാക്യം വിളിയും കൊണ്ട് ടൗൺ ശബ്ദമുഖരിതമായി.വൻ പോലീസ് സന്നാഹവും ഒരുക്കിയിരുന്നു.