Connect with us

THALASSERRY

സ്‌ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്‌താവന: റിട്ട. ജസ്റ്റിസ് കമാൽ പാഷക്ക് കെ.കെ ശൈലജയുടെ വക്കീൽ നോട്ടീസ്‌

Published

on

Share our post

തലശേരി: സ്‌ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്‌താവന നടത്തിയ ഹൈക്കോടതി റിട്ട. ജസിറ്റ്‌സ്‌ ബി. കമാൽപാഷക്ക്‌ എൽ.ഡി.എഫ്‌ വടകര മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ വക്കീൽ നോട്ടീസ്‌ അയച്ചു. അപക്വവും അനവസരത്തിലുളളതും വസ്‌തുതാവിരുദ്ധവുമായ പ്രസ്‌താവന പിൻവലിച്ച്‌ മാപ്പ്‌ പറയണമെന്നാണ്‌ ആവശ്യം.

വീഡിയോ സംപ്രേഷണം ചെയ്‌ത ഓൺലൈൻ ചാനലിലൂടെ നോട്ടീസ്‌ കൈപ്പറ്റിയ ഉടൻ ഖേദ പ്രകടനം നടത്തണമെന്നും അല്ലാത്ത പക്ഷം സിവിൽ/ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും അഡ്വ കെ. വിശ്വൻ മുഖേന അയച്ച നോട്ടീസിൽ വ്യക്തമാക്കി. യൂ ട്യൂബ്‌ ചാനലിൽ ‘കെ കെ ശൈലജ പുലിവാൽ പിടിക്കും, ഷാഫി പറമ്പിലിന്‌ ലക്ഷ്യംവെച്ചത്‌ തിരിച്ചടിച്ചു’ എന്ന പ്രതികരണത്തിനെതിരെയാണ്‌ നിയമനടപടി.

എൽ.ഡി.എഫ്‌ സ്ഥാനാർഥിയുടെ വാർത്താസമ്മേളനത്തിലെ മുഴവൻ ഭാഗങ്ങളും പരിശോധിക്കാതെയും വിവിധ സ്‌റ്റേഷനുകളിലെ പരാതികളെക്കുറിച്ച്‌ അന്വേഷിക്കാതെയുമാണ്‌ വീഡിയോ ഇറക്കിയത്‌. മുൻ ന്യായാധിപൻ എന്ന സ്ഥാനത്തിരിക്കുന്ന താങ്കൾ നടത്തിയ പ്രസ്‌താവന ക്രിമിനൽ കുറ്റവും ആഷേപം ഉന്നയിച്ച യു.ഡി.എഫ്‌ സ്ഥാനാർഥിയെയും നേതാക്കളെയും പ്രവർത്തകരെയും വെള്ളപൂശുന്നതുമാണ്‌.

വ്യാജ വീഡിയോകളും മോർഫ്‌ ചയ്‌ത ഫോട്ടോകളും ലൈംഗിക ചുവയുള്ള ആക്ഷേപങ്ങളം ആരോപണങ്ങളും നവമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചതിനെതിരെയാണ്‌ വിവിധ സ്‌റ്റേഷനുകളിൽ പരാതി നൽകിയതും പൊലീസ്‌ കേസെടുത്തതും. ഈ വസ്‌തുത പരിശോധിക്കാതെയാണ്‌ ഇപ്രകാരമുള്ള പ്രസ്‌താവന നടത്തിയത്‌. എന്റെ കക്ഷിയുടെ മാന്യതക്ക്‌ മേലുള്ള കടന്നുകയറ്റമാണിത്‌.

യു.ഡി.എഫ്‌ സ്ഥാനാർഥി, നേതാക്കൾ, പ്രവർത്തകർ എന്നിവർ നടത്തുന്ന അടിസ്ഥാന രഹിതമായ പ്രസ്‌താവനയിൽ താങ്കളും പങ്കുചേരുകയാണുണ്ടായത്‌. കുറ്റകരമായ ഗൂഢാലോചന ഇതിലുണ്ട്‌. കുറ്റവാളികൾ്ക്കു വേണ്ടി വീഡിയോ പ്രചാരണം നടത്തിയത്‌ അതീവ ഗൗരവമുള്ളതാണ്‌. യു.ഡി.എഫുകാർ പോലും ഉന്നയിക്കാത്ത ആക്ഷേപങ്ങളടക്കം താങ്കൾ ഉന്നയിച്ചു. പൊലീസ്‌ അന്വേഷണത്തിലുള്ള പരാതിയിൽ യാതൊരു തെളിവും ഇല്ലാതെ ഇപ്രകാരം അഭിപ്രായ പ്രകടനം നടത്തുന്നത്‌ ഒട്ടും ആശാസ്യമല്ല.

യു.ഡി.എഫ്‌ സ്ഥാനാർഥിയെ സഹായിക്കാനും സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ്‌ പ്രക്രിയയെ സ്വാധീനിക്കാനും ഇത്തരമൊരുപ്രസ്‌താവന നടത്തിയത്‌. താങ്കളുടെ രാഷ്‌ട്രീയ താൽപര്യമാണ്‌ പ്രതികരണത്തിൽ പ്രകടമാവുന്നതെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.


Share our post

THALASSERRY

കെ.എസ്.ആര്‍.ടി.സിയുടെ അവധിക്കാല ടൂര്‍ പാക്കേജ്

Published

on

Share our post

തലശ്ശേരി: തലശ്ശേരി കെ.എസ്.ആര്‍.ടി.സി അവധിക്കാല ടൂര്‍ പാക്കേജ് ഒരുക്കുന്നു. ഏപ്രില്‍ 18, മെയ് 23 തീയതികളില്‍ ഗവി, ഏപ്രില്‍ 25 ന് മൂന്നാര്‍, ഏപ്രില്‍ 25 ന് കൊച്ചി കപ്പല്‍ യാത്ര, മെയ് രണ്ടിന് വാഗമണ്‍ – കുമരകം, മെയ് ഏഴിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം – കുടജാദ്രി – ഉഡുപ്പി, മെയ് ഒന്‍പത്, മെയ് 30 തീയതികളില്‍ നെല്ലിയാമ്പതി, മെയ് 16 ന് മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് ദ്വിദിന യാത്രയാണ് ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 20, മെയ് 11, മെയ് 25 തീയതികളില്‍ നിലമ്പൂര്‍, ഏപ്രില്‍ 27, മെയ് നാല് തീയതികളില്‍ വയനാട്, മെയ് 18 ന് റാണിപുരം, മെയ് 25 ന് പൈതല്‍മല, എന്നിവിടങ്ങളിലേക്ക് ഏകദിന ടൂര്‍ പാക്കേജാണുള്ളത്.


Share our post
Continue Reading

THALASSERRY

സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യമുക്ത മണ്ഡലമായി ധര്‍മ്മടം: പ്രഖ്യാപനം ഞായറാഴ്ച

Published

on

Share our post

ധര്‍മ്മടം: മണ്ഡലത്തെ സംസ്ഥാനത്തെ ആദ്യ അതിദാരിദ്യമുക്ത മണ്ഡലമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കും. ഏപ്രില്‍ 13 ഞായറാഴ്ച രാവിലെ 11:30 ന് പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ രജിസ്ട്രേഷന്‍ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനാകും. ധര്‍മ്മടം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകള്‍ ഇതിനോടകം അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. എംപിമാരായ കെ.സുധാകരന്‍, ഡോ. വി. ശിവദാസന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്നകുമാരി, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും. പി എ യു പ്രൊജക്ട് ഡയറക്ടര്‍ എം. രാജേഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. തലശ്ശേരി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി.പി.അനിത, എടക്കാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.കെ.പ്രമീള, ധര്‍മ്മടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ രവി, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദാമോദരന്‍, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. ലോഹിതാക്ഷന്‍, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി ഷീബ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.കെ അരുണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


Share our post
Continue Reading

THALASSERRY

തലശ്ശേരിയിൽ ‘സ്വപ്നക്കൂടി’ന്റെ താക്കോൽദാനം നിർവ്വഹിച്ചു

Published

on

Share our post

തലശ്ശേരി : തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് എൻ. എസ്. എസ്. യൂണിറ്റ് കെ.സി. എഫു മായി സഹകരിച്ചുകൊണ്ട് നിർമ്മിച്ചു നൽകുന്ന സ്വപ്നക്കൂടിന്റെ താക്കോൽദാനം:കേരള നിയമസഭാ സ്പീക്കർ അഡ്വ എ എൻ ഷംസീർ നിർവ്വഹിച്ചു.സ്വപ്നക്കൂടിന്റെ കോൺട്രാക്ടർ ശ്രീജിത്തിനെ സ്പീക്കർ പൊന്നാടയണിയിച്ചു. കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ എ. പി. ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവ്വകലാശാല എൻ. എസ്. എസ് സെല്ലുമായി സഹകരിച്ചു നടത്തുന്ന ഭവന നിർമ്മാണ പദ്ധതിയാണ് “സ്നേഹക്കൂട്”. പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ ഇൻചാർജ് ഡോ. എബി ഡേവിഡ് അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ പ്രൊഫ. ആശ വിജയൻ സ്വാഗതവും, ശ്രീ. വസന്തൻ മാസ്റ്റർ, വിജു പി, അജിത് പി, ജയചന്ദ്രൻ. സി, എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. മുൻ വോളന്റീർ സെക്രട്ടറി അഭിജിത് ചന്ദ്ര പരിപാടിയിൽ നന്ദി അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!