ഏകോപന സമിതി മണത്തണ യൂണിറ്റ് പൊതുയോഗം

പേരാവൂർ : വ്യാപാരി വ്യവസായി ഏകോപനസമിതി മണത്തണ യൂണിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ. സുധാകരൻ, കൊട്ടിയൂർ യൂണിറ്റ് പ്രസിഡന്റ് എസ്.ജെ.തോമസ്, അടക്കാത്തോട് യൂണിറ്റ് ജനറൽ സെക്രട്ടറി സെയ്തൂട്ടി,കൊളക്കാട് യൂണിറ്റ് പ്രസിഡന്റ് മനോജ്, കണിച്ചാർ യൂണിറ്റ് പ്രസിഡന്റ് പ്രീജിത്ത്,നിടുംപുറംചാൽ യൂണിറ്റ് പ്രസിഡന്റ് ദീപേഷ്,പേരാവൂർ യൂണിറ്റ്, സെക്രട്ടറി പി.പുരുഷോത്തമൻ വനിതാ വിങ്ങ് പ്രസിഡന്റ് ബിന്ദു സോമൻ, യൂത്ത് വിംഗ് പ്രസിഡന്റ് റിജോ ജോസഫ് എന്നിവർ സംസാരിച്ചു. സി.എം.ജോസഫിനെ പ്രസിഡന്റായും കെ. സി. പ്രവീണിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.